Categories
entertainment

അജയ് ദേവ്ഗൺ ബാജിറാവു സിങ്കമായി വീണ്ടും വെള്ളിത്തിരയില്‍; സിങ്കം 3 റിലീസ് ഡേറ്റ് പുറത്ത്

നേരത്തെ ഡിസംബറില്‍ സിങ്കത്തിൻ്റെ മൂന്നാംഭാഗത്തില്‍ ദീപിക പാദുകോണ്‍ നായികയാകും എന്ന വാര്‍ത്ത വന്നിരുന്നു.

അജയ് ദേവ്ഗൺ ബാജിറാവു സിങ്കമായി വീണ്ടും വെള്ളിത്തിരയില്‍ എത്തും. സിങ്കത്തിൻ്റെ മൂന്നാം ഭാഗം ഒരുങ്ങുന്നു എന്നാണ് പുതിയ വാര്‍ത്ത. രോഹിത് ഷെട്ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ട്വിറ്ററിലൂടെയാണ് ചിത്രത്തിൻ്റെ റിലീസ് തീയതി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നിരിക്കുന്നത്.

3യുടെ ചിത്രീകരണം ഈ വർഷം ഓഗസ്റ്റിൽ ആരംഭിക്കുമെന്നാണ് വിവരം. 2024 ഓഗസ്റ്റ് 15-ന് സിങ്കം എഗെയ്‌ൻ ബിഗ് സ്‌ക്രീനിൽ എത്തുമെന്ന് ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. “അജയ് ദേവ്‌ഗൺ – രോഹിത് ഷെട്ടി ടീമിന്റെ സിങ്കം വീണ്ടും വരുന്നു. 2024 സ്വാതന്ത്ര്യ ദിനത്തിൽ സിങ്കം മൂന്നാം ഭാഗം റിലീസ് ചെയ്യും. 2023 ആഗസ്റ്റില്‍ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കും.”- അദ്ദേഹം എഴുതി.

നേരത്തെ ഡിസംബറില്‍ സിങ്കത്തിൻ്റെ മൂന്നാംഭാഗത്തില്‍ ദീപിക പാദുകോണ്‍ നായികയാകും എന്ന വാര്‍ത്ത വന്നിരുന്നു. ചിത്രത്തില്‍ ഒരു വനിത പൊലീസ് ഓഫീസറായിട്ടായിരിക്കും ദീപിക എന്നായിരുന്നു അന്ന് വന്ന വാര്‍ത്ത. തമിഴില്‍ വന്‍ വിജയമായ സൂര്യയുടെ സിങ്കം സിനിമയുടെ റീമേക്കായാണ് രോഹിത്ത് ഷെട്ടി അജയ് ദേവ്ഗണിനെ ബാജിറാവു സിങ്കമാക്കി ബോളിവുഡില്‍ എടുത്തത്. പിന്നീട് ഇതിനൊപ്പം ഇതിൻ്റെ രണ്ടാംഭാഗവും ഇറക്കി.

0Shares

Leave a Reply

Your email address will not be published. Required fields are marked *