Categories
health Kerala local news

അജാനൂർ കുടുംബാരോഗ്യ കേന്ദ്രം ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം നവംബർ 8ന് വെള്ളിയാഴ്ച

കാഞ്ഞങ്ങാട്: അജാനൂർ ഗ്രാമപഞ്ചായത്തിലെ അജാനൂർ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ ഹിന്ദുസ്ഥാൻ ഏയ്റനോട്ടിക്കൽ ലിമിറ്റഡിന്റെ HAL സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് തയ്യാറാക്കിയ ഡയാലിസിസ് യൂണിറ്റിൻ്റെ ഉദ്ഘാടനവും പദ്ധതി കൈമാറൽ ചടങ്ങും നവംബർ 8ന് വെള്ളിയാഴ്ച രാവിലെ 10. 30 ന് നടക്കും. പദ്ധതിയുടെ ഉദ്ഘാടനവും സമർപ്പണവും എച്ച്.എ.എൽ ജനറൽ മാനേജർ ഡി. രാമ മോഹന റാവു നിർവഹിക്കും. കാഞ്ഞങ്ങാട് നിയോജകമണ്ഡലം MLA ഇ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിക്കും. അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭ പദ്ധതി ഏറ്റുവാങ്ങൽ ചടങ്ങ് നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ മുഖ്യാതിഥിയാവും. കാസർഗോഡ് ജില്ല കലക്ടർ കെ. ഇമ്പശേഖർ ഐ.എ.എസ് സ്വാഗതം പറയും. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ മണികണ്ഠൻ, അജാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ സബീഷ്, അജാനൂർ ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. മീന, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. കൃഷ്ണൻ മാസ്റ്റർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ഉമ്മർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലക്ഷ്മി തമ്പാൻ, അജാനൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ കെ. രവീന്ദ്രൻ ജില്ലാ മെഡിക്കൽ ഓഫീസർ എ.വി. രാംദാസ്, ജില്ല ഫിനാൻസ് ഓഫീസർ മുഹമ്മദ് സമീർ, കാസർഗോഡ് നിർമ്മിതി കേന്ദ്രം ജനറൽ മാനേജർ ഇ. പി.രാജ് മോഹനൻ, ആനന്ദാശ്രമം കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ ധനേഷ് കെ.സി, അജാനൂർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ അശോകൻ ഇട്ടമ്മൽ, സി.എച്ച് ഹംസ, ഇബ്രാഹിം ആവിക്കൽ, ഷിജു മാസ്റ്റർ, പൊതുപ്രവർത്തകരായ അഡ്വക്കേറ്റ് കെ. രാജ്മോഹനൻ, എ. തമ്പാൻ, ഹമീദ് ചേരക്കാടത്ത്‌, എക്കാൽ കുഞ്ഞിരാമൻ, കെ. സുകുമാരൻ, മാട്ടുമ്മൽ ഹസ്സൻ, വി. കമ്മാരൻ എന്നിവർ ആശംസകൾ അർപ്പിക്കും. അജാനൂർ കുടുംബ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ ആർ.അനിൽകുമാർ നന്ദി പറയും.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest