Categories
എ.കെ കുഞ്ഞിരാമൻ മുപ്പത്തിയെട്ടാം ചരമ വാർഷികാചരണവും അനുസ്മരണ പൊതുയോഗവും നടന്നു
Trending News


കാഞ്ഞങ്ങാട്: അജാനൂർ ഗ്രാമപഞ്ചായത്തിൽ കമ്മ്യൂണിസ്റ്റ് കർഷക പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച നേതാക്കളിൽ ഒരാളായ എ.കെ കുഞ്ഞിരാമൻ്റെ മുപ്പത്തിയെട്ടാം ചരമ വാർഷിക ദിനാചരണവും അനുസ്മരണ പൊതുയോഗവും വാണിയംപാറ വീരപ്പ ചേര്യക്കാർ സ്മാരക പരിസരത്ത് വെച്ച് നടന്നു. സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമായ ഇ. പത്മാവതി പരിപാടി ഉദ്ഘാടനം ചെയ്തു. ചിത്താരി ലോക്കൽ സെക്രട്ടറി പി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി അഡ്വക്കേറ്റ് കെ. രാജ്മോഹനൻ അനുസ്മരണ പ്രഭാഷണം നടത്തി.
Also Read

സംസ്ഥാന സ്കൂൾ കലോത്സവം ഹൈസ്കൂൾ വിഭാഗം നാടൻപാട്ട് മത്സരത്തിൽ എ ഗ്രേഡ് നേടിയ രാവണേശ്വരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളെയും നാടൻ പാട്ട് കലാകാരൻ ഷിംജിത്ത് ബങ്കളത്തെയും അനുമോദിച്ചു. കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗങ്ങളായ എം.പൊക്ലൻ, കെ.സബീഷ്, അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ, ചിത്താരി ലോക്കൽ കമ്മിറ്റി മെമ്പർമാരായ എ. പവിത്രൻ മാസ്റ്റർ, പി. രാധാകൃഷ്ണൻ, കെ.വി. സുകുമാരൻ സംഘാടക സമിതി കൺവീനർ എ.വി. പ്രമോദ്, ചെയർമാൻ എ.കെ. ജിതിൻ എന്നിവർ സംസാരിച്ചു. തുടർന്ന് നാടൻ പാട്ടും അരങ്ങേറി. പരിപാടിയിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും പായസ വിതരണവും നടന്നു.

Sorry, there was a YouTube error.