Categories
അജാനൂർ ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതിയുടെ നേതൃത്വത്തിൽ ആവാസ വ്യവസ്ഥ പഠനം പരിപാടി നടത്തി
Trending News


കാഞ്ഞങ്ങാട്: നാട്ടറിവുകൾ, അന്യം നിന്ന് പോകുന്ന ചെടികളുടെ തിരിച്ചറിവ്, വിവിധ പക്ഷി മൃഗാദികൾ, ഔഷധ സസ്യങ്ങൾ എന്നിവയെപ്പറ്റി അറിയുന്നതിന് വേണ്ടി അജാനൂർ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ജൈവവൈവിധ്യ രജിസ്റ്റർ പുതുക്കുന്നതിൻ്റെ ഭാഗമായി രണ്ടാം വോളിയം തയ്യാറാക്കുന്നതിനുള്ള പ്രാരംഭ നടപടിയുടെ ഭാഗമായാണ് ആവാസ വ്യവസ്ഥാപഠനം പരിപാടി സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭ ഉദ്ഘാടനം നിർവഹിച്ചു. അജാനൂർ ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. മീന അധ്യക്ഷത വഹിച്ചു. പയ്യന്നൂർ സീക്കിൻ്റെ പ്രവർത്തകനും സസ്യ വർഗ്ഗീകരണത്തിൽ പ്രശസ്തനുമായ പി.സി. ബാലകൃഷ്ണൻ അന്യം നിന്നുപോകുന്ന നാട്ടറിവുകൾ ഔഷധ സസ്യങ്ങൾ അന്യം നിന്നു പോകുന്ന പക്ഷി മൃഗാദികൾ എന്നിവയെ കുറിച്ച് സംസാരിച്ചു. എം.ഗോപാലൻ മാസ്റ്റർ, കെ.കൃഷ്ണൻ മാസ്റ്റർ, കൃഷ്ണൻ കോടാട്ട്, വി.ടി. കാർത്യായനി, സുബ്രഹ്മണ്യൻ മാസ്റ്റർ വേലാശ്വരം, പ്രഭാകരൻ മാസ്റ്റർ, ദിനേശൻ കാരക്കുഴി, എം.ടി. പത്മനാഭൻ, രവീന്ദ്രൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. ഹരിത കേരള മിഷൻ പ്രവർത്തകനും അധ്യാപകനുമായ വേലാസ്വരത്തെ സുബ്രഹ്മണ്യൻ മാസ്റ്ററുടെ കുടുംബത്തിൻ്റെ അധീനതയിലുള്ള രണ്ട് ഏക്കർ സ്ഥലത്തെ സ്വാഭാവിക വനത്തിലായിരുന്നു പരിപാടി.

Sorry, there was a YouTube error.