രമേശ് ചെന്നിത്തല നയിക്കുന്ന ‘ഐശ്വര്യ കേരളയാത്ര’ ജനുവരി 31 ന് കാസര്‍കോട് നിന്ന് ആരംഭിക്കുന്നു; മുദ്രാവാക്യം ‘സംശുദ്ധം, സദ്ഭരണം’
‘സംശുദ്ധം, സദ്ഭരണം’ എന്ന മുദ്രാവാക്യമുയര്‍ത്തി 140 നിയോജക മണ്ഡലങ്ങളിലും സഞ്ചരിച്ചാണ് ഐശ്വര്യ കേരളയാത്ര തിരുവനന്തപുരത്ത് സമാപിക്കുകയെന്ന് എം. എം ഹസ്സന്‍ പറഞ്ഞു.
Trending News
![](https://www.channelrb.com/wp-content/uploads/wordpress-popular-posts/140813-featured-75x75.jpg)
![](https://www.channelrb.com/wp-content/uploads/wordpress-popular-posts/140821-featured-75x75.jpg)
![](https://www.channelrb.com/wp-content/uploads/wordpress-popular-posts/140808-featured-75x75.jpg)
![Rb Network](https://www.channelrb.com/wp-content/uploads/2020/04/chennithala.jpg)
![](https://www.channelrb.com/wp-content/uploads/2020/02/shopprix-2019-600-300.jpg)
സംസ്ഥാന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ‘ഐശ്വര്യ കേരളയാത്ര’ 2021 ജനുവരി 31 ന് കാസര്‍കോട് നിന്ന് ആരംഭിക്കുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം എം ഹസ്സന്‍. ജനുവരി 31 വൈകിട്ട് 4 മണിക്ക് ആരംഭിക്കുന്ന യാത്ര ഫെബ്രുവരി 22 ന് തിരുവനന്തപുരത്ത് സമാപിക്കും.
Also Read
![](https://www.channelrb.com/wp-content/uploads/2020/04/chennithala.jpg)
‘സംശുദ്ധം, സദ്ഭരണം’ എന്ന മുദ്രാവാക്യമുയര്‍ത്തി 140 നിയോജക മണ്ഡലങ്ങളിലും സഞ്ചരിച്ചാണ് ഐശ്വര്യ കേരളയാത്ര തിരുവനന്തപുരത്ത് സമാപിക്കുകയെന്ന് എം. എം ഹസ്സന്‍ പറഞ്ഞു. യു.ഡി.എഫ് നേതാക്കളായ ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, പി. കെ കുഞ്ഞാലിക്കുട്ടി, എം. എം ഹസ്സന്‍, പി. ജെ ജോസഫ്, എന്‍. കെ പ്രേമചന്ദ്രന്‍, അനൂപ് ജേക്കബ്, സി. പി ജോണ്‍, ജി. ദേവരാജന്‍, ജോണ്‍ ജോണ്‍, വി. ഡി സതീശന്‍ (കോ-ഓര്‍ഡിനേറ്റര്‍) തുടങ്ങിയവര്‍ യാത്രയ്ക്ക് നേതൃത്വം നല്‍കും.
ഇതോടൊപ്പം തന്നെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങളില്‍ പ്രതിഷേധം പ്രകടിപ്പിച്ചുകൊണ്ട് ജനുവരി 23 ന് സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലും യു.ഡി.എഫ് ധര്‍ണ്ണ നടത്തും.
![](https://www.channelrb.com/wp-content/uploads/2020/02/city-gold-600-300-may-2019.jpg)
Sorry, there was a YouTube error.