Categories
international news

എയർ ഇന്ത്യ വിമാനസർവീസുകൾ ഒരാഴ്ചത്തേക്ക് റദ്ദാക്കി;ടെൽ അവീവിലേക്കും തിരിച്ച് ഇന്ത്യയിലേക്കുമാണ് സർവീസുകൾ റദ്ധാക്കിയത്

ഡൽഹി: ഹമാസ് നേതാവിൻ്റെ വധത്തെ തുടർന്ന് പശ്ചിമേഷ്യ മേഖലയിൽ ഉയർന്ന സംഘർഷ സാഹചര്യം കണക്കിലെടുത്ത് ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിലേക്കുള്ള വിമാനങ്ങൾ എയർ ഇന്ത്യ റദ്ദാക്കി. ഇവിടെ നിന്ന് ഇന്ത്യയിലേക്കുള്ള സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. ഓഗസ്റ്റ് 8 വരെയാണ് സർവീസുകൾ റദ്ദാക്കിയത്. റദ്ദാക്കിയ സർവീസുകളിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ടിക്കറ്റ് മാറ്റി ബുക്ക് ചെയ്യാൻ ഒറ്റത്തവണ ഇളവോ,അല്ലെങ്കിൽ ടിക്കറ്റ് റദ്ദാക്കി പണം തിരികെ വാങ്ങുന്നതിനുള്ള അവസരമോ ആണ് ഉറപ്പാക്കിയിരിക്കുന്നത്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തിയാണ് ഈ തീരുമാനമെന്നും എയർ ഇന്ത്യ വ്യക്തമാക്കി. സഹായം ആവശ്യമുള്ള യാത്രക്കാർ 011-69329333 അല്ലെങ്കിൽ 011-69329999 എന്ന നമ്പറിലോ ബന്ധപ്പെടണം.

0Shares

Leave a Reply

Your email address will not be published. Required fields are marked *