Categories
local news news

ജില്ലാ എക്സിക്യൂട്ടീവ് ഓഫീസിൻ്റെ നേതൃത്വത്തിൽ ജില്ലാതല വിദ്യാഭ്യാസ അവാർഡ് ദാനവും ആനുകൂല്യ വിതരണവും നടന്നു

കാഞ്ഞങ്ങാട്: കേരളത്തിലെ കർഷക തൊഴിലാളികളുടെ സമഗ്രമായ ഉന്നമനം ലക്ഷ്യമിട്ട് രൂപീകൃതമായ കേരള സർക്കാർ സ്ഥാപനമാണ് കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ്. ക്ഷേമനിധിയിൽ അംഗങ്ങളായ കർഷക തൊഴിലാളികളുടെ മക്കളിൽ 2023- 24 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി, ടി.എച്ച്.എസ്. എൽ.സി,പ്ലസ് ടു, വി.എച്ച്.എസ്.സി പരീക്ഷകളിൽ ഉന്നത വിജകരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനത്തിൻ്റെയും ആനുകൂല്യ വിതരണത്തിൻ്റെയും ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് നടന്നു. കേരള കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ എൻ. ചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ച് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു.

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ഡയറക്ടർ ബങ്കളം കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.മണികണ്ഠൻ ചികിത്സ ആനുകൂല്യ സഹായ വിതരണം നടത്തി. കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ വന്ദനബൽരാജ് മാലിന്യ മുക്ത നവ കേരളം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ. എസ്.കെ.ടി.യു സംസ്ഥാന ജോയിൻ സെക്രട്ടറി വി.കെ രാജൻ, കെ.എസ്.കെ.ടി.യു ജില്ലാ സെക്രട്ടറി കെ.വി കുഞ്ഞിരാമൻ, ഡി.കെ.ടി.എഫ് കാസർഗോഡ് ജില്ലാ പ്രസിഡണ്ട് എ.വാസുദേവൻ നായർ, ബി.കെ.എം.യു കാസർഗോഡ് ജില്ലാ പ്രസിഡണ്ട് ഗംഗാധരൻ പള്ളിക്കാപ്പിൽ, ബി.എം.എസ് (കെ.ടി.എസ്) സംസ്ഥാന വൈസ് പ്രസിഡണ്ട് വി.വി ബാലകൃഷ്ണൻ, കെ.കെ.ടി.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി കൂളിയങ്കാൽ, എച്ച്. എം.എസ് ജില്ലാ പ്രസിഡണ്ട് കെ.അമ്പാടി, കെ.എസ്.കെ.ടി.എഫ് ജില്ലാ പ്രസിഡണ്ട് ടി. കൃഷ്ണൻഎന്നിവർ സംസാരിച്ചു. ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ കെ.ആർ. വിപിൻ സ്വാഗതവും ഓഫീസ് സ്റ്റാഫ് ടി.ബാബു നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *