Categories
Kerala local news news

കാർഷിക പ്രദർശന വിപണന മേളയുടെ ലോഗോ പ്രകാശനം ചെയ്തു

കാസർകോട്: കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തിൽ 2025 ജനുവരി നാല് മുതൽ 12 വരെ പൊവ്വലിൽ നടത്തുന്ന കാർഷിക പ്രദർശന വിപണന മേള ഫെയിം FAME (ഫാർമേഴ്സ് അഗ്രികൾച്ചർ മാർക്കറ്റിംഗ് എക്സ്പോ) യുടെ ലോഗോ പ്രകാശനം ചെയ്തു. സി.പി.സി.ആർ.ഐ.യിൽ നടന്ന ചടങ്ങിൽ ഡയരക്ടർ ഡോ. കെ.ബലചന്ദ്ര ഹെബ്ബാർ പ്രകാശനം നിർവഹിച്ചു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സിജി മാത്യു അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കുഞ്ഞമ്പു നമ്പ്യാർ, സി.പി.സി.ആർ.ഐ.യിലെ സീനിയർ സയൻ്റിസ്റ്റ് ഡോ.സി.തമ്പാൻ, എൻ.എ.മജീദ്, പി.വി വിനീത്, എം.അദ്വൈത്, പ്രദീപ് എന്നിവർ പങ്കെടുത്തു. അർജുനൻ പരപ്പയാണ് ലോഗോ രൂപകൽപ്പന ചെയ്തത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest