Categories
യുവാവായ മകൻ്റെ മരണത്തിന് പിന്നാലെ അച്ഛനും കടലില്‍ ചാടി മരിച്ചു; മകൻ മരിക്കുന്നതിന് മുമ്പ് അയച്ച ശബ്‌ദസന്ദേശം സുഹൃത്തുക്കള്‍ക്ക് ലഭിച്ചിരുന്നു
ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നു
Trending News
കുമ്പള / കാസർകോട്: യുവാവായ മകന് പിന്നലെ അച്ഛൻ്റെയും മരണം നാടിനെ കണ്ണീരിലാഴ്ത്തി. ബംബ്രാണ സ്‌കൂളിന് സമീപം ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കല്ല്‌കെട്ട് മേസ്ത്രി ലോകേഷ് (52) ആണ് കടലില്‍ ചാടി മരിച്ചത്.
Also Read
ലോകേഷിൻ്റെ മകനായ രാജേഷ് അടുത്തിടെ മരണപ്പെട്ടിരുന്നു. താന്‍ മരിക്കാന്‍ പോവുകയാണെന്നും ആരും തന്നെ അന്വേഷിക്കേണ്ടെന്നും പറഞ്ഞുള്ള രാജേഷിൻ്റെ ശബ്ദസന്ദേശം കഴിഞ്ഞ മാസം 11ന് സുഹൃത്തുകള്‍ക്ക് ലഭിച്ചിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിനിടെ 13ന് ഉള്ളാള്‍ ബെങ്കര പുഴ തീരത്ത് രാജേഷിൻ്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
താന്‍ മരിക്കാന്‍ പോവുകയാണെന്നും ചിലരാണ് ഇതിന് കാരണമെന്നും പറഞ്ഞുള്ള ലോകേഷിൻ്റെ സന്ദേശം ചിലര്‍ക്ക് ലഭിച്ചിരുന്നു. ബന്ധുക്കള്‍ അന്വേഷിക്കുകയായിരുന്നു. രാജേഷിൻ്റെ മൃതദേഹം കരക്കടിഞ്ഞതിൻ്റെ സമീപം ഉള്ളാള്‍ കടല്‍ തീരത്താണ് ചൊവാഴ്‌ച ഉച്ചയോടെ ലോകേഷിൻ്റെയും മൃതദേഹം കണ്ടെത്തുന്നത്.
രാജേഷിൻ്റെ മരണത്തിന് പിന്നിലുള്ളവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നു. പ്രഭാവതിയാണ് ലോകേഷിൻ്റെ ഭാര്യ.
Sorry, there was a YouTube error.