Trending News
എം.എൽ.എ സ്ഥാനം രാജി വെച്ചു; കേരളത്തിൽ ഇനി തൃണമൂലിനെ ശക്തിപ്പെടുത്തും; പിണറായിക്കെതിരെയുള്ള പോരാട്ടം തുടരും; നിലമ്പൂരിൽ വി.എസ് ജോയിയെ മത്സരിപ്പികാണാമെന്നും നിർദ്ദേശം
റാഷിദിൻ്റെ ദുരൂഹ മരണം; കുടുംബത്തിൻ്റെയും ജനങ്ങളുടെയും സംശയം ദൂരീകരിക്കണം; ഉന്നതസംഘം അന്വേഷിക്കണമെന്നും ആവശ്യം; ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു
അതിഞ്ഞാൽ ദർഗ ശരീഫ് ജമാഅത്ത് ഭാരവാഹികൾ മടിയൻ കൂലോം ക്ഷേത്രത്തിൽ എത്തി; നവീകരണ ഫണ്ടിലേക്ക് തുക കൈമാറി
വർഷങ്ങളായി നീണ്ട വിവാഹേതര ബന്ധവും, ഭാര്യയുടെ രൂക്ഷ പ്രതികരണവും പലപ്പോഴായി നടൻ ദർശൻ തൂഗുദീപയെയും നടി പവിത്ര ഗൗഡയേയും വാർത്തകളിൽ എത്തിച്ചിരുന്നു. ഒടുവിൽ ബംഗളുരുവിൽ യുവാവിൻ്റെ അതിദാരുണമായ കൊലപാതകത്തിന് പിന്നാലെ ദർശൻ്റെ അറസ്റ്റ് ഉണ്ടായിരിക്കുന്നു. പവിത്രയുമായി ബന്ധപ്പെട്ട ഓൺലൈൻ പ്രചാരണമാണ് കൊലപാതകത്തിൽ കലാശിച്ചത്
Also Read
2024ൻ്റെ ആരംഭത്തിൽ നടനും പവിത്രക്കുമെതിരെ ദർശൻ്റെ ഭാര്യ വിജയലക്ഷ്‌മി പരസ്യ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. വിജയലക്ഷ്‌മിയും നടൻ്റെ കാമുകി പവിത്ര ഗൗഡയും തമ്മിലുള്ള ‘ഓൺലൈൻ യുദ്ധം’ അതിരൂക്ഷമായി മാറി. തൻ്റെ ഭർത്താവിനൊപ്പം ഫോട്ടോകളും വീഡിയോകളും പോസ്റ്റ് ചെയ്‌തതിന് മോഡലും നടിയുമായ പവിത്രയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അവർ ഭീഷണിയുയർത്തി.
‘ഇത് ഞങ്ങളാണ്’ എന്ന അടിക്കുറിപ്പോടെ വിജയലക്ഷ്‌മി തൻ്റെ ഭർത്താവും നടനുമായ ദർശനും അവരുടെ മകനുമൊത്തുള്ള ഫോട്ടോ പോസ്റ്റ് ചെയ്‌തതോടെ പോരിന് തിരികൊളുത്തി. കുറച്ച് മണിക്കൂറുകൾക്ക് ശേഷം, പവിത്ര സോഷ്യൽ മീഡിയയിലേക്ക് എത്തി ദർശനുമായുള്ള അവരുടെ ബന്ധത്തിലെ സ്വകാര്യവും പ്രിയപ്പെട്ടതുമായ നിമിഷങ്ങൾ ഉൾക്കൊള്ളുന്ന ഒരു കൊളാഷ് വീഡിയോ പോസ്റ്റ് ചെയ്യുകയുണ്ടായി.
തങ്ങളുടെ ബന്ധം ഒരു പതിറ്റാണ്ട് പിന്നിട്ടു എന്നും, ഇനി എന്നന്നേയ്ക്കും ഇങ്ങനെ തന്നെയാകും എന്നും പവിത്ര ക്യാപ്‌ഷനിൽ ചേർത്തു. എന്നാലിത് വിജയലക്ഷ്‌മിയെ കൂടുതൽ ചൊടിപ്പിക്കാൻ വഴിയൊരുക്കി.
ഏതാനും മണിക്കൂറുകൾക്കുള്ളിൽ, വിജയലക്ഷ്‌മി ഭർത്താവ് സഞ്ജയ് സിംഗ്, മകൾ ഖുഷി ഗൗഡ എന്നിവരോടൊപ്പമുള്ള പവിത്ര ഗൗഡയുടെ നിരവധി ഫോട്ടോകൾ പോസ്റ്റ് ചെയ്യുകയും ഒരു നീണ്ട കുറിപ്പ് എഴുതുകയും ചെയ്‌തു. ‘മറ്റൊരാളുടെ ഭർത്താവിൻ്റെ ഒപ്പം ചിത്രം പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് ഈ സ്ത്രീക്ക് ബോധം വരണമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അത് അവരുടെ സ്വഭാവത്തെ സൂചിപ്പിക്കുന്നു…
ഒരു പുരുഷൻ വിവാഹിതൻ ആണെന്ന് അറിഞ്ഞിട്ടും, വ്യക്തിപരമായ ആവശ്യങ്ങൾക്കും മറ്റും അയാളുടെ ഒപ്പം താമസിക്കാൻ അവർ ഇപ്പോഴും തയ്യാറാവുന്നു. ഈ ചിത്രങ്ങൾ കുശി ഗൗഡ പവിത്രയുടെയും സഞ്ജയ് സിങ്ങിൻ്റെയും മകളാണെന്ന് വ്യക്തമാക്കുന്നു….
വ്യക്തിപരമായ പ്രശ്‌നങ്ങളിൽ ശബ്‌ദമുയർത്താൻ ഞാൻ പൊതുവെ സോഷ്യൽ മീഡിയയിൽ വരാറില്ല. എന്നാൽ എൻ്റെ കുടുംബത്തിൻ്റെ നന്മയ്ക്കായി ശബ്‌ദമുയർത്താനുള്ള സമയമായി എന്ന് തോന്നുന്നു. യാഥാർഥ്യത്തിന് വിരുദ്ധമായി കാര്യങ്ങൾ ചിത്രീകരിക്കാൻ ശ്രമിക്കുന്നവർക്ക് എതിരെ കർശന നിയമനടപടി സ്വീകരിക്കും,’ എന്നായിരുന്നു വിജയലക്ഷ്‌മിയുടെ വാക്കുകൾ
2011ൽ നടൻ തന്നെ ശാരീരികമായി ഉപദ്രവിച്ചുവെന്ന് ആരോപണം ഉയർന്നതോട് കൂടി ദർശൻ- വിജയലക്ഷ്‌മി ബന്ധം വഷളായി മാറിയിരുന്നു. ഗാർഹിക പീഡനക്കേസിൽ ദർശൻ 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു. പിന്നീട് കോടതിക്ക് പുറത്ത് തർക്കം ഒത്തുതീർപ്പായി
കൂടാതെ, ദർശൻ- പവിത്ര ബന്ധം 2015ൽ ഗോസിപ്പ് കോളങ്ങളിൽ ഇടം നേടിയിരുന്നു. ഇതിന് പുറമേ, പവിത്ര 2017ൽ ദർശനുമൊത്തുള്ള ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ദർശൻ്റെ ആരാധകരുടെ പ്രതികരണത്തെ തുടർന്ന് പവിത്ര ഫോട്ടോ നീക്കം ചെയ്‌തു.
Sorry, there was a YouTube error.