Categories
Kerala national news

ദുരന്ത ഭൂമി സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി; ആകാശനിരീക്ഷണം പൂര്‍ത്തിയാക്കിയ ശേഷം കല്‍പ്പറ്റ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഹെലികോപ്റ്റര്‍ ഇറങ്ങി

കൽപ്പറ്റ: വയനാട് ചൂരൽമല, മുണ്ടക്കൈ ദുരന്ത ബാധിത പ്രദേശത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യോമ നിരീക്ഷണം നടത്തി. ആകാശനിരീക്ഷണം പൂര്‍ത്തിയാക്കിയ ശേഷം കല്‍പ്പറ്റ എസ്‌.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഹെലികോപ്റ്റര്‍ ഇറങ്ങി. തുടര്‍ന്ന് കല്‍പ്പറ്റയില്‍ ഇറങ്ങിയ പ്രധാനമന്ത്രി റോഡ് മാര്‍ഗം ദുരന്ത ഭൂമിയിലേക്ക് നീങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവര്‍ പ്രധാനമന്ത്രിയെ അനുഗമിക്കുന്നു.

വ്യോമസേന വിമാനത്തില്‍ കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തുടങ്ങിയവര്‍ ചേര്‍ന്നു സ്വീകരിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രധാനമന്ത്രിയെ വിമാനത്തില്‍ അനുഗമിച്ചിരുന്നു. തുടര്‍ന്നു പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ വയനാട്ടിലേക്ക് പുറപ്പെടുകയായിരുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *