Categories
Kerala news

കേസ് ഏറ്റെടുക്കാൻ തയാറാണെന്ന് സി.ബി.ഐ; വേണ്ടന്ന് സർക്കാർ; എ.ഡി.എം നവീൻ ബാബുവിന്‍റെ മരണം കൊലപാതകം തന്നെയോ.? കോടതിയിൽ നടന്നത്..

കൊച്ചി: കോടതിയാവശ്യപ്പെട്ടാൽ എ.ഡി.എം നവീൻ ബാബുവിന്‍റെ മരണം സംബന്ധിച്ച കേസ് ഏറ്റെടുക്കാൻ തയാറാണെന്ന് സി.ബി.ഐ. എന്നാൽ സിബിഐ അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്ന് സർക്കാർ. നിലവിലെ അന്വേഷണം ശരിയായ വഴിയ്ക്കാണെന്നും തൃപ്തികരമാണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. എ.ഡി.എം നവീൻ ബാബുവിന്‍റെ മരണം കൊലപാതകമാണെന്നും സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നൽകിയ ഹർജിയാണ് ജസ്റ്റീസ് കൗസർ എടപ്പഗത്ത് പരിഗണിച്ചത്. കേസ് സി.ബി.ഐയ്ക്ക് കൈമാറാൻ തയാറാണോയെന്ന് ഹർജി പരിഗണിച്ചയുടനെ കോടതി ചോദിച്ചു. തയാറല്ലെന്നും സി.ബി.ഐ വരേണ്ടെന്നും സംസ്ഥാന സർക്കാർ അഭിഭാഷകൻ അറിയിച്ചു. അന്വേഷണം ഏറ്റെടുക്കുന്നുണ്ടോയെന്ന് സി.ബി.ഐയോട് ചോദിച്ചപ്പോൾ കോടതിയാവശ്യപ്പെട്ടാൽ ഏറ്റെടുക്കാമെന്ന് സി.ബി.ഐ അഭിഭാഷകൻ മറപടി നൽകി. എന്നാൽ സി.ബി.ഐ അന്വേഷിക്കേണ്ട ആവശ്യമുണ്ടോ എന്നാണ് പരിശോധിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. ഇടത് സർക്കാർ എ.ഡി.എം നവീൻ ബാബുവിന്‍റെ മരണത്തിൽ സി.ബി.ഐ അന്വേഷണം ഭയപെടുകണ്. മരണം കൊലപാതകം എന്നത് ഇപ്പോൾ സാധാരണ ജനങ്ങളിലും സംശയം ഉളവാക്കിയിട്ടുണ്ട്. യഥാർത്ഥ സംഭവം മാറാ നീക്കി പുറത്തുവരും എന്നുതന്നെ വിശ്വസിക്കാം.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest