Categories
business

അംബാനിയെ മറികടന്ന് അദാനി; ഹിൻഡൻബർ​ഗ് റിപ്പോർട്ട് പുറത്തുവന്നതിനു ശേഷവും പട്ടികയിൽ അദാനി മുന്നിൽ എന്നതാണ് ഏറ്റവും ശ്രദ്ധേയം

ഡൽഹി: ഇന്ത്യയിലെ ധനികരുടെ പട്ടികയിൽ ഒന്നാമതുള്ളത് ​ഗൗതം അദാനിയും കുടുംബവുമെന്ന് 2024 റിപ്പോർട്ട്. 11.6 ലക്ഷം കോടിയാണ് അദാനി കുടുംബത്തിൻ്റെ ആസ്തി. മുകേഷ് അംബാനിയെ മറികടന്നാണ് അദാനിയുടെ ഈ നേട്ടം. അദാനി ​ഗ്രൂപ്പിന് വൻ തിരിച്ചടിക്ക് കാരണമായി എന്ന് കരുതുന്ന ഹിൻഡൻബർ​ഗ് റിപ്പോർട്ട് പുറത്തുവന്നതിനു ശേഷവും പട്ടികയിൽ അദാനി മുന്നിൽ എന്നതാണ് ഏറ്റവും ശ്രദ്ധേയം. സ്വന്തം പ്രയത്നത്താൽ ഉയർന്നു വന്ന അദാനി കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഏറ്റവും വലിയ വളർച്ചയുണ്ടാക്കി റെക്കോഡ് സൃഷ്ടിച്ച വ്യക്തി കൂടിയാണ്. ഇക്കാലയളവിൽ 10,21,600 കോടിയുടെ വർധനയാണ് അദാനിയുടെ സമ്പത്തിൽ ഉണ്ടായതെന്ന് റിപ്പോട്ടുകൾ.

അദാനി ​ഗ്രൂപ്പ് കമ്പനികളുടെയെല്ലാം ഓഹരികളിൽ വൻ കുതിച്ചുചാട്ടമാണ് കഴിഞ്ഞ വർഷം ഉണ്ടായത്. അദാനി പോർട്ട്സ് ഓഹരികളിൽ 98 ശതമാനം വളർച്ച ഉണ്ടായി. ഊർജമേഖലയിൽ പ്രവർത്തിക്കുന്ന അദാനി എനർജി, അദാനി ​ഗ്യാസ്, അദാനി ട്രാൻസ്മിഷൻ, അദാനി പവർ തുടങ്ങിയവയെല്ലാം ഓഹരിവിലയിൽ 76 ശതമാനം വർധനയുണ്ടാക്കി.

0Shares

Leave a Reply

Your email address will not be published. Required fields are marked *