Categories
entertainment news

നടി റോഷ്ന ആന്‍ റോയി വിവാഹിതയാകുന്നു; വരൻ തിരക്കഥാകൃത്തും നടനുമായ കിച്ചു ടെല്ലാസ്

കിച്ചുവിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് വിവാഹവാര്‍ത്ത നടി അറിയിച്ചിരിക്കുന്നത്. എല്ലാവരുടെയും പ്രാര്‍ത്ഥനയും സ്നേഹവും ഉണ്ടാകണമെന്നും താരം കുറിച്ചു.

അടാര്‍ ലൗ, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, സുല്‍, ധമാക്ക എന്നീ ചിത്രങ്ങളിലൂടെ സുപരിചിതയായ റോഷ്ന ആന്‍ റോയി വിവാഹിതയാകുന്നു. തിരക്കഥകൃത്തും നടനുമായ കിച്ചു ടെല്ലാസാണ് വരന്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വിവാഹവാര്‍ത്ത ഇരുവരും ആരാധകരെ അറിയിച്ചത്. പ്രണയവിവാഹമാണ്.

കിച്ചുവിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് വിവാഹവാര്‍ത്ത നടി അറിയിച്ചിരിക്കുന്നത്. എല്ലാവരുടെയും പ്രാര്‍ത്ഥനയും സ്നേഹവും ഉണ്ടാകണമെന്നും താരം കുറിച്ചു.അങ്കമാലി ഡയറീസിലൂടെ മലയാളികള്‍ക്ക് സുപരിചിതനാണ് കിച്ചു.

പോത്ത് വര്‍ക്കി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ കിച്ചു അവതരിപ്പിച്ചത്. ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന അജഗജാന്തരം സിനിമയുടെ തിരക്കഥാകൃത്ത് കൂടിയാണ് അദ്ദേഹം.

0Shares

Leave a Reply

Your email address will not be published. Required fields are marked *