Categories
അമ്പരന്ന് സിനിമാ ലോകം; നടൻ ശരത് കുമാറിനും ഭാര്യ രാധികയ്ക്കും ഒരു വര്‍ഷത്തെ തടവു ശിക്ഷ; വിധി പുറപ്പെടുവിച്ചത് ചെന്നൈ പ്രത്യേക കോടതി
Trending News
ചെന്നൈ: തമിഴ് സിനിമാ ലോകത്തെ ഞെട്ടിച്ച് കോടതി ഉത്തരവ്. ചലച്ചിത്ര താരങ്ങളായ ശരത് കുമാറിനും ഭാര്യ രാധികയ്ക്കും ചെക്ക് കേസില്‍ തടവു ശിക്ഷ. ഒരു വര്‍ഷത്തെ തടവും അഞ്ചു കോടി രൂപ പിഴയുമാണ് ചെന്നൈ പ്രത്യേക കോടതി വിധിച്ചത്.
Also Read
റേഡിയന്‍സ് മീഡിയ എന്ന കമ്ബനി നല്‍കിയ കേസിലാണ് ശരത് കുമാറിനും രാധികയ്ക്കുമെതിരെ കോടതിയുടെ നടപടി. ഇരുവരും പങ്കാളികളായ മാജിക് ഫ്രെയിംസ് എന്ന കമ്ബനി ഒന്നരകോടി രൂപ വാങ്ങിയെന്നും ഈടായി ചെക്ക് നല്‍കിയെന്നുമാണ് റേഡിയന്‍സ് മീഡിയയുടെ പരാതിയില്‍ പറയുന്നത്. ശരത് കുമാര്‍ 50 ലക്ഷം രൂപ വായ്പ വാങ്ങിയതായും പരാതിയിലുണ്ട്.
കോടതി വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ദമ്ബതികള്‍ മേല്‍ക്കോടതിയെ സമീപിക്കാനൊണ് സാധ്യത. നിയമസഭ തെരഞ്ഞെടുപ്പ് ചൂട് തണിയുന്നതിനിടെയാണ് കോടതി വിധി. തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ ശരത് കുമാറിന്‍റെ “ഓള്‍ ഇന്ത്യ സമതുവ മക്കള്‍ കച്ചി” കമല്‍ ഹാസന്‍റെ മക്കള്‍ നീതി മയ്യത്തിന്‍റെ സഖ്യകക്ഷിയായിരുന്നു.
Sorry, there was a YouTube error.