Trending News
വിദ്യാനഗർ ശിശു സൗഹൃദ പോലീസും പി.ബി.എം ഹയർ സെക്കൻ്ററി സ്കൂളിലെ റെഡ് ക്രോസ് യൂണീറ്റും ചേർന്ന് എടനീർ ചെമ്പയിൻ നിവാസികൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു
സ്കൂൾ കലോത്സവം നാടൊരുമിച്ച് വിജയിപ്പിക്കും; കാഞ്ഞങ്ങാട് എം.എൽ.എ ഇ.ചന്ദ്രശേഖരൻ
ബാഫഖി തങ്ങൾ, ശിഹാബ് തങ്ങൾ സ്മരണികകളുടെ പുനർ സമർപ്പണം കാസർകോട് നടത്തി; ഇ.ടി.മുഹമ്മദ് ബഷീർ എം.പി ചടങ്ങ് ഉദ്ഘാടനം ചെയ്തു
കൊച്ചി: യുവ നടിയുടെ ആരോപണത്തെ തുടർന്ന് താര സംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടന്‍ സിദ്ദിഖ് രാജിവെച്ചു. അമ്മ പ്രസിഡന്റ് മോഹൻ ലാലിനെ രാജി കാര്യം ഔദ്യോഗികമായി അറിയിച്ചതായി സിദ്ദിഖ് പറഞ്ഞു. ആരോപണം ഉയർന്നാൽ ആസ്ഥാനത്ത് ഇരിക്കാൻ ഞാൻ യോഗ്യനല്ല എന്ന് സിദ്ദിഖ് പറഞ്ഞു. ആരോപണത്തെ കുറിച്ച് പ്രതികരിക്കുന്നില്ല. ഞാൻ സ്വമേധയാ രാജിവെക്കുയാണെന്നും സിദ്ദിഖ് പറഞ്ഞു.
Also Read
യുവ നടി രേവതി സമ്പത്ത് ഇന്നലെയാണ് സിദ്ദിഖിനെതിരെ ഗുരുതര ലൈംഗിക ആരോപണം ഉന്നയിച്ചത്. ഇന്ന് നടി അത് മാധ്യമങ്ങൾക്ക് മുമ്പിൽ ആവർത്തിക്കുകയും ചെയ്തു. രേവതി സമ്പത്തിന്‍റെ ആരോപണങ്ങളിൽ പോലീസ് കേസെടുത്തേക്കുമെന്നാണ് സൂചന. സിനിമ മോഹിച്ചെത്തിയ യുവനടിയെ പീഡിപ്പിച്ചെന്ന ആരോപണം അതീവ ഗുരുതരമാണെന്നാണ് വിലയിരുത്തൽ. നടി പരാതി നൽകുമോ എന്നതിൽ വ്യക്തതയില്ല. എന്നാൽ സിദ്ദിഖ് കാണിച്ചത് നല്ല സമീപനമാണെന്നാണ് പൊതു വിലയിരുത്തൽ. ആരോപണം ഉയർന്നപ്പോൾ തന്നെ രാജിവെച്ചത് ‘അമ്മ ജനറൽ സെക്രട്ടറി എന്നതിലുള്ള അദ്ദേഹത്തിൻ്റെ ധാർമിക ഉത്തരവാദിത്വമാണ്. എന്നാൽ രാജിവെച്ചതിനെ വിമർശിക്കുന്നവരുമുണ്ട്. വിമർശനം വന്ന ഉടൻ രാജിവെക്കുന്നതിലൂടെ തെറ്റ് ചെയ്തു എന്ന സമ്മതിക്കലാണെന്നാണ് വിമർശകരുടെ അഭിപ്രായം. കുറെ വൻ മരങ്ങൾ ഇനിയും വീണുടയുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്.
Sorry, there was a YouTube error.