Categories
സീറ്റ് ബെല്‍റ്റ് ഇടാതെ യാത്ര; ഗതാഗത നിയമ ലംഘനത്തിന് നടന്‍ രജനീകാന്തിന് 100 രൂപ പിഴചുമത്തി ചെന്നൈ ട്രാഫിക് പോലീസ്
ജില്ലാന്തര യാത്രയ്ക്ക് പാസ് വേണമെന്നതിനാല്‍ പാസ് എടുത്തിരുന്നോ എന്നായിരുന്നു സോഷ്യല്‍മീഡിയയിലടക്കം ഉയര്‍ന്ന ചോദ്യം.
Trending News
സീറ്റ് ബെല്‍റ്റ് ഇടാതെ യാത്ര ചെയ്തതിന് നടന്‍ രജനികാന്തിനു നേരെ പിഴ ചുമത്തി. ചെന്നൈ ട്രാഫിക് പൊലീസാണ് പിഴ ചുമത്തിയത്. നേരത്തെ രജനീകാന്ത് ലംബോര്‍ഗിനിയുടെ ഉറുസ് എന്ന അത്യാഡംബര എസ്യുവി ഓടിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
Also Read
ജൂണ്‍ 26നാണ് 100 രൂപ പിഴചുമത്തിയത്. ഈ തുക ഇപ്പോഴും നല്‍കാനുണ്ട്. കേളംബക്കത്തേക്ക് രജനീകാന്ത് യാത്ര ചെയ്തതുമായി ബന്ധപ്പെട്ടും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. പാസില്ലാതെ യാത്ര ചെയ്തു എന്നാണ് രജനീകാന്തിനെതിരെ വിമര്‍ശനമുയര്‍ന്നത്.
ജില്ലാന്തര യാത്രയ്ക്ക് പാസ് വേണമെന്നതിനാല്‍ പാസ് എടുത്തിരുന്നോ എന്നായിരുന്നു സോഷ്യല്‍മീഡിയയിലടക്കം ഉയര്‍ന്ന ചോദ്യം. ജൂലായ് 20നാണ് രജനീകാന്ത് കേളംബക്കത്തേക്കു പോയത്.
Sorry, there was a YouTube error.