Categories
അമ്മയിൽ അംഗത്വം വാഗ്ദാനം ചെയ്ത് പീഡനം; മുകേഷിനെതിരെയുള്ള പരാതിയിൽ കുറ്റം തെളിഞ്ഞതായി പോലീസ്; ഡിജിറ്റൽ തെളിവുകൾ പ്രധാനം; കുറ്റപത്രത്തിൽ പറയുന്നത്..
Trending News





കൊച്ചി: നടനും എം.എൽ.എയുമായ മുകേഷിനെതിരെയുള്ള പീഡന പരാതിയിൽ കുറ്റം തെളിഞ്ഞതായി പോലീസ്. എം.എൽ.എക്കെതിരെ ഡിജിറ്റൽ തെളിവുകളുണ്ട്. ഇതുമായി ബന്ധപ്പെട്ട കുറ്റപത്രം പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ചു. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. ആലുവ സ്വദേശിയായ നടി നൽകിയ പത്രത്തിലാണ് നടപടി. നടി ആരോപിച്ച കുറ്റം തെളിഞ്ഞതായി കുറ്റപത്രത്തിൽ പറയുന്നു. മുകേഷിനെതിരെ വാട്ട്സ് ആപ്പ് ചാറ്റുകളും ഇമെയിൽ സന്ദേശങ്ങളുമാണ് ഡിജിറ്റൽ തെളിവുകളായി കുറ്റപത്രത്തിൽ പറയുന്നത്. സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും മുകേഷിന് എതിരാണ്. നടിയുടെ രഹസ്യമൊഴിയടക്കം രേഖപ്പെടുത്തിയിട്ടുണ്ട്. താരസംഘടനയായ അമ്മയിൽ അംഗത്വം വാഗ്ദാനം ചെയ്താണ് നടന്‍ മുകേഷ് പല സ്ഥലങ്ങളിൽ വെച്ച് നടിയെ ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് കേസ്.
Also Read

Sorry, there was a YouTube error.