Trending News
വിദ്യാർത്ഥിനികളെ അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. കുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ മാള പൊലീസ് കേസെടുത്തതോടെ പ്രതി സരിത് ചന്ദ്രൻ ഒളിവിൽ പോവുകയായിരുന്നു.
Also Read
പിണ്ടിയത്ത് സരിത്ത് ചന്ദ്രനെ മൂകാംബികയിൽ നിന്ന് പൊലീസ് പിടികൂടി. കഴിഞ്ഞ നവംബർ 7 ന് വൈകീട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. മൂന്നാം ക്ലാസിലും നാലാം ക്ലാസിലും പഠിക്കുന്ന വിദ്യാർത്ഥിനികളെയാണ് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചതെന്നാണ് പൊലീസിന് ലഭിച്ച പരാതി.
സി.സി.ടി.വി ദൃശ്യങ്ങളും മൊബൈൽ ടവറുകളും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പൊലീസ് സരിത്തിൻ്റെ ലൊക്കേഷൻ മനസിലാക്കിയതും അറസ്റ്റ് ചെയ്തതും.
Sorry, there was a YouTube error.