Categories
എക്സൈസ് സ്ക്വാഡിനെതിരെ അക്രമം; കേസിലെ പ്രതിയെ കീഴ്പ്പെടുത്തി, ഒരാൾ രക്ഷപ്പെട്ടു
അക്രമിച്ചതിന് മനോജിനെതിരെ പൊലീസില്‍ പരാതി
Trending News
സംസ്ഥാന വഖഫ് ബോർഡ് പിരിച്ചു വിട്ട് സർക്കാർ ഉത്തരവ്; ബി.ജെ.പി പിന്തുണയോടെ അധികാരം പിടിച്ച ആന്ധ്രയിൽ സംഭവിക്കുന്നത്..
മാലിന്യ മുക്തം നവകേരളം ജനകീയ കാമ്പയിൻ; കാസറഗോഡ് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ മെഗാ ശുചീകരണം
ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്നുള്ള മഴക്കെടുതി; 9 മരണം റിപ്പോർട്ട് ചെയ്തു; രക്ഷാപ്രവർത്തനം തുടരുന്നു; ജാഗ്രതയിൽ കേരളവും
കുമ്പള / കാസർകോട്: കാസര്‍കോട് എക്സൈസ് സ്ക്വാഡിനെ അക്രമിച്ച കേസിലെ ഒരു പ്രതിയെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി. കുമ്പള നായ്ക്കാപ്പ് നാരായണമംഗലത്തെ സനോജി (35)നെയാണ് അറസ്റ്റ് ചെയ്ത്. സനോജിനൊപ്പമുണ്ടായിരുന്ന മനോജ് ഓടി രക്ഷപ്പെട്ടു. അഞ്ച് ലിറ്റര്‍ കേരള നിര്‍മ്മിത ബിയറും അഞ്ച് ലിറ്റര്‍ മദ്യവും എക്സൈസ് പിടികൂടി. സ്കൂട്ടറില്‍ മദ്യം വില്‍പ്പന നടത്തുന്ന വിവരം കിട്ടിയതിനെ തുടര്‍ന്നാണ് കാസര്‍കോട് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്ക്വാഡ് സനോജിനെ അന്വേഷിച്ചെത്തിയത്.
Also Read
മദ്യം വില്‍പ്പന നടത്തുന്നതിനിടെ സനോജിനെ അറസ്റ്റ് രേഖപ്പെടുത്തി ജീപ്പില്‍ കയറ്റുകയും സ്കൂട്ടര്‍ കസ്റ്റഡിലെടുക്കുകയും ചെയ്തു. ഇതിനിടെ സനോജിൻ്റെ സുഹൃത്ത് മനോജ് ഓടി വന്ന് സനോജിനെ ജീപ്പില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയും തടയുന്നതിനിടെ രണ്ടുപേര്‍ ചേര്‍ന്ന് എക്സൈസ് സംഘത്തെ അക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു. സനോജിനെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തിയെങ്കിലും മനോജ് എക്സൈസ് സംഘത്തെ തള്ളി മാറ്റി രക്ഷപ്പെടുകയായിരുന്നു.
എക്സൈസ് സംഘത്തെ അക്രമിച്ചതിന് മനോജിനെതിരെ കുമ്പള പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരിശോധനയില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ പി.ജി രാധാകൃഷ്ണന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എ.പ്രജിത്ത്, ആര്.നിഷാദ്, പി.സതീശന്, കെ.നസറുദ്ദീന്‍, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ കൃഷ്ണപ്രിയ എം.വി തുടങ്ങിയവര്‍ പങ്കെടുത്തു.
Sorry, there was a YouTube error.