Categories
news

കുട്ടികളെ ബലാത്സംഗം ചെയ്ത പ്രതികളെ ഷണ്ഡീകരണത്തിന് വിധേയരാക്കും; പുതിയ നിയമവുമായി പെറു

ഷണ്ഡീകരണത്തിന് ബദലായി പ്രതികൾക്ക് വധശിക്ഷ നൽകണമെന്നത് അടക്കമുള്ള നിർദേശങ്ങളും ഉയർന്നുവന്നിട്ടുണ്ട്

പ്രായപൂർത്തിയാകാത്ത കുട്ടികളെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികളെ കാത്തിരിക്കുന്നത് ഇനി ഷണ്ഡീകരണം. പെറുവിലാണ് ഈ നിയമം നടപ്പാക്കാൻ ഒരുങ്ങുന്നത്. പ്രതികൾക്ക് അധിക ശിക്ഷയായിട്ടാകും ഷണ്ഡീകരണം നടപ്പാക്കുകയെന്ന് നിയമകാര്യ മന്ത്രി ഫെലിക്സ് കെറോയും വ്യക്തമാക്കി.

ഇതുസംബന്ധിച്ച ബിൽ ഉടൻ തന്നെ അവതരിപ്പിക്കുമെന്ന് പെറുവിയൻ മന്ത്രിമാർ മാധ്യമങ്ങളോട് പറഞ്ഞു.
ദിവസങ്ങൾക്ക് മുമ്പ് മൂന്നുവയസ്സുകാരി ബലാത്സംഗത്തിനിരയായ സംഭവത്തിൽ രാജ്യത്ത് വലിയ പ്രതിഷേധങ്ങളുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കുട്ടികളെ ബലാത്സംഗം ചെയ്തവരെ ഷണ്ഡീകരണത്തിന് വിധേയരാക്കാനുള്ള നിയമം നടപ്പാക്കാൻ സർക്കാർ ആലോചിച്ചത്.

ജയിൽശിക്ഷയ്ക്കൊപ്പം പ്രതികളെ ഷണ്ഡീകരണത്തിനും വിധേയരാക്കും. ശിക്ഷാകാലാവധിയുടെ അവസാനമായിരിക്കും ഇത് നടപ്പിലാക്കുക. ഇതുസംബന്ധിച്ച ബില്ലിന് പ്രസിഡന്റ് പെഡ്രോ കാസ്റ്റിലോയും പിന്തുണ അറിയിച്ചിട്ടുണ്ട്. അതേസമയം, പുതിയ നിയമം നിലവിൽ വരണമെങ്കിൽ പെറു കോൺഗ്രസിൽ പുതിയ ബിൽ പാസാകണം. ഇതിനിടെ, ഷണ്ഡീകരണത്തിന് ബദലായി പ്രതികൾക്ക് വധശിക്ഷ നൽകണമെന്നത് അടക്കമുള്ള നിർദേശങ്ങളും ഉയർന്നുവന്നിട്ടുണ്ട്. മാത്രമല്ല, ആരോഗ്യമന്ത്രി ജോർജ് ലോപ്പസും പുതിയ ബില്ലിനെ വിമർശിച്ച് രംഗത്തെത്തി.

അതേസമയം, ലൈംഗികാതിക്രം എന്താണെന്ന് ഭരണകൂടം മനസിലാക്കാത്തതിൽ തങ്ങൾക്ക് ദുഃഖമുണ്ടെന്നായിരുന്നു വനിതാസംഘടനാ നേതാവായ ഫ്ളോറ ട്രിസ്റ്റൻ്റെ പ്രതികരണം. നിയമനടപടികൾ വേഗത്തിലാക്കാനുള്ള നീക്കങ്ങളാണ് ആവശ്യം. ഇതിനൊപ്പം അതിക്രമങ്ങൾ ചെറുക്കാനുള്ള നടപടികൾ ശക്തമാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

0Shares

Leave a Reply

Your email address will not be published. Required fields are marked *