Categories
മയക്കുമരുന്ന് കടത്ത് അടക്കം നിരവധി കേസുകളിലെ പ്രതി; കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത പ്രതി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിൽ റിമാണ്ടിൽ
2012 മുതലുള്ള കാലയളവിലും കേസുണ്ട്
Trending News
എം.എൽ.എ സ്ഥാനം രാജി വെച്ചു; കേരളത്തിൽ ഇനി തൃണമൂലിനെ ശക്തിപ്പെടുത്തും; പിണറായിക്കെതിരെയുള്ള പോരാട്ടം തുടരും; നിലമ്പൂരിൽ വി.എസ് ജോയിയെ മത്സരിപ്പികാണാമെന്നും നിർദ്ദേശം
റാഷിദിൻ്റെ ദുരൂഹ മരണം; കുടുംബത്തിൻ്റെയും ജനങ്ങളുടെയും സംശയം ദൂരീകരിക്കണം; ഉന്നതസംഘം അന്വേഷിക്കണമെന്നും ആവശ്യം; ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു
അതിഞ്ഞാൽ ദർഗ ശരീഫ് ജമാഅത്ത് ഭാരവാഹികൾ മടിയൻ കൂലോം ക്ഷേത്രത്തിൽ എത്തി; നവീകരണ ഫണ്ടിലേക്ക് തുക കൈമാറി
കാസര്‍കോട്: മയക്കുമരുന്ന് കടത്ത് അടക്കം നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാസര്‍കോട് പൊലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. കുഡ്ലു വിവേകാനന്ദ നഗറിലെ പി.എം സന്ദീപ് (29) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച ഉച്ചയോടെ കൂഡ്ലുവില്‍ കാസര്‍കോട് സി.ഐ പി.അജിത് കുമാറിൻ്റെ നേതൃത്വത്തിലാണ് അറസ്റ്റ്.
Also Read
2022 മുതല്‍ മയക്കുമരുന്ന് കടത്ത്, അടിപിടി കേസുകളില്‍ സന്ദീപ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. 2012 മുതലുള്ള കാലയളവിലും കേസുണ്ട്. പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.
എസ്.ഐ വിഷ്ണു പ്രസാദ്, എ.എസ്.ഐ ഇ.രമേശന്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുമേഷ്, വന്ദന, അജയ്, നീരജ്, അജിത്ത് എന്നിവര്‍ അറസ്റ്റ് ചെയ്ത പൊലീസ് സംഘത്തിലുണ്ടായിരുന്നു.
Sorry, there was a YouTube error.