Categories
Kerala news obitury

കേരളത്തെ ഞെട്ടിച്ച അപകടം; ഇല്ലാതായത് നാളെയുടെ പ്രതീക്ഷകൾ; 7 സീറ്റർ വാഹനത്തിൽ ഉണ്ടായിരുന്നത് 11 പേർ; അമിതവേഗത അല്ലാതിരുന്നിട്ടും അപകടം സംഭവിച്ചു; കാരണം.?

ആലപ്പുഴ: അഞ്ച് എം.ബി.ബി.എസ് വിദ്യാർഥികൾ വാഹനാപകടത്തിൽ ദാരുണമായി മരിച്ച സംഭവം കേരളത്തെ ഞെട്ടിച്ചു. മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ കാരണം തിരയുകയാണ് ഉദ്യോഗസ്ഥർ. അപകട കാരണം അമിതവേഗത അല്ലെന്നാണ് പറയുന്നത്. എന്നാൽ അമിതഭാരം അപകട കരണമാകാമെന്ന് മോട്ടർ വാഹന വകുപ്പ് പറയുന്നു. ഏഴ് പേര്‍ക്ക് സഞ്ചാരിക്കാവുന്ന വാഹനമാണ് ടവേര. എന്നാല്‍ ഇതില്‍ 11 പേരാണ് അപകടസമയത്ത് യാത്ര ചെയ്തിരുന്നത്. ഡ്രൈവര്‍ക്ക് പരിചയക്കുറവ് ഉണ്ടെന്നും ലൈസന്‍സ് എടുത്തിട്ട് അഞ്ച് മാസം മാത്രമാണ് ആയതെന്നും ആര്‍.ടി.ഒ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. കനത്ത മഴയിൽ ഡ്രൈവറുടെ കാഴ്ച മങ്ങിയതാണ് അപകട കാരണമെന്ന് എം.വി.ഡി ഉദ്യോഗസ്ഥരുടെയും പോലീസിൻ്റെയും നിലവിലെ നിഗമനം. പതിനാല് വര്‍ഷം പഴക്കമുള്ള ടവേരയാണ് വിദ്യാര്‍ത്ഥികള്‍ യാത്രക്കായി ഉപയോഗിച്ചത്. ഗുരുവായൂര്‍ നിന്നും കായംകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ്സുമായി ആലപ്പുഴ കളർകോട് വെച്ചാണ് അപകടമുണ്ടായത്. അതേസമയം കാർ വാടകക്കെടുത്തതാണെന്ന വാദം കാർ ഉടമ നിഷേധിച്ചു. പരിചയം ഉള്ള കുട്ടികളായതിനാൽ അവക്ക് യാത്രപോകാൻ കൊടുത്തതാണ്. വാഹനം വാടകയുടെ വാഹനമല്ലന്നും അദ്ദേഹം പറഞ്ഞു. ‘റെന്റ് എ കാര്‍’ ലൈസന്‍സ് ഇല്ലാതെയാണ് ഉടമ വാഹനം വാടകയ്ക്ക് നല്‍കിയത്. വാഹനത്തിന് ടാക്‌സി പെര്‍മിറ്റ് ഉണ്ടായിരുന്നില്ല. സംഭവത്തില്‍ വാഹന ഉടമയോട് അടിയന്തരമായി എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയ്ക്ക് മുന്‍പില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഉടമ മാധ്യമങ്ങളോട് കാര്യങ്ങൾ വിശതീകരിച്ചത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest