Categories
local news obitury

പഴയ കാല മദ്രസ അധ്യാപകനും പള്ളി ഇമാമുമായിരുന്ന അബൂബക്കര്‍ മുസ്‌ലിയാർ നിര്യാതനായി

കാഞ്ഞങ്ങാട് (കാസർകോട്): പഴയ കാല മദ്രസ അധ്യാപകനും പള്ളി ഇമാമുമായിരുന്ന അബൂബക്കര്‍ ഹാജി എന്ന ഔകര്‍ മുസ്‌ലിയാർ നിര്യാതനായി. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു അന്ത്യം. 76 വയസ്സായിരുന്നു.

നാട്ടുകാർക്ക് പ്രിയങ്കരനുമായിരുന്ന ഔകര്‍ ഉസ്താദ് പൂച്ചക്കാട് അരയാല്‍ തറ സ്വദേശിയാണ്. ഭാര്യ- സുഹ്റ, മക്കള്‍- അവ്വാ ബീവി, ജമീല, മറിയം ബീവി, ബദ്റുദ്ധീന്‍, അസ് ലം, മുസമ്മില്‍, ജാഫര്‍ സ്വാദിഖ്, തമീമ. മരുമക്കള്‍- അബ്ദുല്‍ റഹ് മാന്‍, മഹമൂദ്, അബൂബക്കര്‍, ശറഫത്തലി, സകിയ, ആരിഫ, തസ്ലീമ.

0Shares

Leave a Reply

Your email address will not be published. Required fields are marked *