Trending News
സംസ്ഥാന വഖഫ് ബോർഡ് പിരിച്ചു വിട്ട് സർക്കാർ ഉത്തരവ്; ബി.ജെ.പി പിന്തുണയോടെ അധികാരം പിടിച്ച ആന്ധ്രയിൽ സംഭവിക്കുന്നത്..
മാലിന്യ മുക്തം നവകേരളം ജനകീയ കാമ്പയിൻ; കാസറഗോഡ് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ മെഗാ ശുചീകരണം
ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്നുള്ള മഴക്കെടുതി; 9 മരണം റിപ്പോർട്ട് ചെയ്തു; രക്ഷാപ്രവർത്തനം തുടരുന്നു; ജാഗ്രതയിൽ കേരളവും
കോട്ടയം: ആശുപത്രിയില്‍ അഡ്മിറ്റാക്കണമെന്ന് നായുടെ കടിയേറ്റ അഭിരാമി കരഞ്ഞുപറഞ്ഞിട്ടും
പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രി അധികൃതര്‍ കേട്ടില്ലെന്ന് മാതാവ് രജനി. കടിയേറ്റ് പത്തനംതിട്ട ജില്ല ആശുപത്രിയില്‍ കാണിച്ചശേഷം കഴിഞ്ഞ വെള്ളിയാഴ്ചയാണ് പനിയെ തുടര്‍ന്ന് അഭിരാമിയെ സ്വകാര്യ
ആശുപത്രിയിലെത്തിച്ചത്. എന്നാല്‍, സൈക്യാട്രിസ്റ്റിനെ കാണാനാണ് നിര്‍ദേശിച്ചതെന്നും വേറെ
കുഴപ്പമില്ലെന്നും പറഞ്ഞ് മടക്കിയയച്ചു.
Also Read
തനിക്ക് തീരെ വയ്യെന്നും അഡ്മിറ്റാക്കണമെന്നും അഭിരാമി പിതാവിനോട് പറഞ്ഞു.
ഇക്കാര്യം ആശുപത്രി അധികൃതരോട് പറഞ്ഞപ്പോള്‍ കുത്തിവെയ്പ്പ് എടുത്തതിന്റെ ക്ഷീണമാണെന്നും അഡ്മിറ്റ് ചെയ്യേണ്ടെന്നും പറഞ്ഞു. തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങി. അന്ന് വൈകീട്ടാണ് വായില്‍ നിന്ന് നുരയും പതയും വന്നതും പത്തനംതിട്ട ജില്ല ആശുപത്രിയിൽ എത്തിക്കുന്നതും.
ഉടന്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. കുഞ്ഞിനെ ചികിത്സിക്കാനുള്ള സംവിധാനങ്ങളില്ലെന്നും സ്ഥിതി ഗുരുതരമാണെന്നും സ്വകാര്യ ആശുപത്രിയില്‍ നിന്ന്
പറഞ്ഞിരുന്നെങ്കില്‍ അപ്പോള്‍ തന്നെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുവരുമായിരുന്നു. നേരത്തേ
ചികിത്സ ലഭ്യമാക്കാനും കഴിയുമായിരുന്നു എന്ന് രജനി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
Sorry, there was a YouTube error.