Categories
Kerala news trending

കടുത്ത അവഗണ; പാർട്ടി വിടാനൊരുങ്ങി നേതാവ്; പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സി.പി.എമ്മിന് തലവേദനയായി ഇടത് കോട്ടയിലെ വിയോജിപ്പ്; നേതാക്കളുടെ അടിയന്തിര ഇടപെടൽ, പിന്നീട് സംഭവിച്ചത്..

പാലക്കാട്: തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനിടെ ഇടത് കോട്ടയിൽ വിയോജിപ്പ്. പാർട്ടിയിൽ കടുത്ത അവഗണ ഉള്ളതായി ആരോപിച്ച് അബ്ദുൾ ഷുക്കൂർ പാർട്ടി പാർട്ടി വിടാനൊരുങ്ങി മാധ്യമങ്ങളെ കണ്ടു. അതുസംബന്ധിച്ച കാര്യങ്ങൾ അദ്ദേഹം മാധ്യമങ്ങളോട് കരഞ്ഞുകൊണ്ട് പറഞ്ഞു. പാലക്കാട് ഓട്ടോ ടാക്സി യൂണിയൻ ജില്ലാ ട്രഷററും മുൻ നഗരസഭാ കൗൺസിലറും ഏരിയ കമ്മിറ്റി അംഗവുമായിരുന്നു ഷുക്കൂർ. പാർട്ടിയിൽ നിന്നും നേതാക്കൾ വിട്ടുപോകുന്നത് സി.പി.എമ്മിന് വലിയ ക്ഷീണമുണ്ടാക്കും. വോട്ടിൽ വലിയ ചോർച്ചയുണ്ടാകും. അതൊക്കെയും ഈ തെരഞ്ഞടുപ്പിൽ പാർട്ടിയെ കാര്യമായി ബാധിക്കും. ഇരുപത്തി അഞ്ച് വർഷത്തിൽ അധികമായി പാർട്ടിയിൽ സജീവ പ്രവർത്തനം നടത്തിവരികയായിരുന്നു ഷുക്കൂർ. അദ്ദേഹം കടുത്ത അവഗണനയാണ് നേരിടുന്നതെന്ന് അദ്ദേഹവുമായി അടുത്ത് ബന്ധത്തപെട്ടവർ പറയുന്നു. സംഭവത്തിൽ കോൺഗ്രസിലെ മുതിർന്ന നേതാക്കൾ അബ്ദുൾ ഷുക്കൂറുമായി ആശയ വിനിമയം നടത്തിയിട്ടുണ്ട്. ഷുക്കൂർ കോൺഗ്രസ് അംഗത്വം സ്വീകരിക്കുമോയെന്നാണ് കേരളം ഉറ്റുനോക്കുന്നത്. എന്നാൽ അദ്ദേഹത്തെ അനുനയിപ്പിക്കാൻ ഇടത് നേതാക്കളും ശ്രമം നടത്തിവരികയായിരുന്നു. മണിക്കൂറുകളോളം നടത്തിയ അനുനയനീക്കത്തിനൊടുവിൽ അദ്ദേഹം പാർട്ടി വിടില്ല എന്ന ഉറപ്പ് നേതൃത്വത്തിന് നൽകി. തുടര്‍ന്ന് മണ്ഡലം കണ്‍വെന്‍ഷന്‍ നടക്കുന്ന വേദിയില്‍ ഷുക്കൂര്‍ നേതാക്കള്‍ക്കൊപ്പമെത്തുകയും ചെയ്തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *