Categories
കുമ്പളയിൽ നടന്നത് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകം; തല അറുത്തുമാറ്റി പന്ത് തട്ടുമ്പോലെ തട്ടിക്കളിച്ചു; പ്രതികൾക്ക് ജീവപര്യന്തം തടവും ഒന്നരലക്ഷം രൂപ പിഴയും
Trending News
കാഞ്ഞങ്ങാട് റിയൽ ഹൈപ്പർ മാർക്കറ്റിൽ വനിതാ കൗൺസിലർമാർക്കുള്ള സ്വീകരണവും ക്രിസ്തുമസ് ന്യൂ ഇയർ സമ്മാന വിതരണവും നടന്നു
കേരള സർക്കാർ വ്യവസായ വാണിജ്യ വകുപ്പും മറ്റു വകുപ്പുകളും ചേർന്ന് തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്തിൽ സംരംഭക സഭ സംഘടിപ്പിച്ചു
റാഷിദിൻ്റെ ദുരൂഹ മരണം; കുടുംബത്തിൻ്റെയും ജനങ്ങളുടെയും സംശയം ദൂരീകരിക്കണം; ഉന്നതസംഘം അന്വേഷിക്കണമെന്നും ആവശ്യം; ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു
കാസര്‍കോട്: മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കുമ്പള പേരാലിലെ അബ്ദുല്‍ സലാം കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. എട്ടുപേർ പ്രതികളായ കേസിൽ ആറുപേർക്കാണ് ശിക്ഷ. രണ്ടുപേരെ കോടതി കുറ്റക്കാരല്ലെന്ന് കണ്ടെത്തി കഴിഞ്ഞദിവസം വെറുതെ വീട്ടിരുന്നു. കുമ്പള ബദ്‌രിയ നഗറിലെ മാങ്ങാമുടി സിദ്ദിഖ് (46), ഉമ്മര്‍ ഫാറൂഖ് (36), പെര്‍വാഡിലെ സഹീര്‍ (36), പേരാലിലെ നിയാസ് (28), പെര്‍വാഡ് കോട്ടയിലെ ലത്തീഫ് ( 42), ആരിക്കാടി ബംബ്രാണയിലെ ഹരീഷ് (36) എന്നിവരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. കാസർകോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്‌ജ് കെ പ്രിയയാണ് ശിക്ഷ വിധിച്ചത്.
കേസിലുള്‍പ്പെട്ട അരുണ്‍കുമാര്‍, ഖലീല്‍ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. 2017 ഏപ്രില്‍ 30ന് വൈകീട്ടാണ് കേസിന് ആസ്പദമായ സംഭവം അരങ്ങേറിയത്. അബ്ദുല്‍ സലാം മൊഗ്രാല്‍ മാളിയങ്കര കോട്ടയില്‍ വെച്ച് കൊല്ലപ്പെടുകയും തല അറുത്തുമാറ്റപെട്ട നിലയിലുമായിരുന്നു. അറുത്തുമാറ്റിയ തല പ്രതികൾ പന്തുപോലെ തട്ടിക്കളിച്ചതായും പറയുന്നു. സംഭവത്തിൽ സലാമിനൊപ്പം ഉണ്ടായിരുന്ന നൗഷാദിന് കുത്തേറ്റിരുന്നു. കൊല്ലപ്പെട്ട സലാമിൻ്റെ നേതൃത്വത്തിലുള്ള സംഘം, പ്രതിയായ മാങ്ങാമുടി സിദ്ദിഖിൻ്റെ വീട്ടിലെത്തി ആക്രമിക്കുകയും ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഇതിലുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് കണ്ടെത്തല്‍. കുമ്പള മുന്‍ പഞ്ചായത്ത് അംഗം ബി.എ മുഹമ്മദിൻ്റെ മകന്‍ പേരാല്‍, പൊട്ടോരിയിലെ ശഫീഖിനെ കൊലപ്പെടുത്തിയ കേസിലും കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ വാഹനം കത്തിച്ച കേസിലും പ്രതിയായിരുന്നു കൊല്ലപ്പെട്ട അബ്ദുല്‍ സലാം.
Sorry, there was a YouTube error.