Categories
കാസർകോട് നഗരത്തിൽ കർശന പരിശോധന; എം.ഡി.എം.എ മയക്കുമരുന്നും കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
7.374 ഗ്രാം എം.ഡി.എം.എയും 21 ഗ്രാം കഞ്ചാവുമായി അറസ്റ്റ്
Trending News





കാസര്‍കോട്: നഗര പരിസനത്തിൽ നടത്തിയ പരിശോധനയില്‍ 7.374 ഗ്രാം എം.ഡി.എം.എയും 21 ഗ്രാം കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്‌തു. കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.ജി രാധാകൃഷ്ണനും സംഘവുമാണ് മയക്കുമരുന്നുമായി യുവാവിനെ പിടികൂടിയത്.
Also Read

അണങ്കൂര്‍ സുല്‍ത്താന്‍ നഗറിലെ അബ്ദുല്‍ഖാദര്‍ (28) ആണ് അറസ്റ്റിലായത്. എക്‌സൈസ് ഇൻ്റെലിജന്‍സ് ആണ്ട് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ നല്‍കിയ രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.
പ്രിവന്റീവ് ഓഫീസര്‍ സി.കെ അഷ്‌റഫ്, ഐ.ബി പ്രിവന്റീവ് ഓഫീസര്‍ ഇ.കെ ബിജോയ്, സിവില്‍ ഓഫീസര്‍മാരായ എ.സാജന്‍, സി.അജീഷ്, കെ.ആര്‍ പ്രജിത്ത്, സോനു സെബാസ്റ്റ്യന്‍, വനിതാ ഓഫീസര്‍ മെയ്‌മോള്‍ ജോണ്‍, ഡ്രൈവര്‍ ടി.എ ക്രിസ്റ്റിന്‍ എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.


ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്