Categories
Kerala news

മദ്യം നല്‍കി പതിനാറുകാരനെ പീഡിപ്പിച്ചു; പോക്‌സോ നിയമ പ്രകാരം ട്യൂഷന്‍ അധ്യാപിക അറസ്റ്റില്‍

പതിനാറുകാരനെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കുകയും രഹസ്യമൊഴി രേഖപ്പെടുത്തുകയും ചെയ്‌തു

മണ്ണുത്തി / തൃശൂര്‍: പതിനാറുകാരനെ മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ ട്യൂഷന്‍ അധ്യാപിക അറസ്റ്റില്‍. തൃശൂരിലാണ് സംഭവം. കുട്ടി മാനസികമായി അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നടത്തിയ കൗണ്‍സിലിംഗിൽ ആണ് വിവരം പുറത്തു വരുന്നത്. ഇവര്‍ പോലീസിൽ കുറ്റം സമ്മതിച്ചു.

സ്വഭാവത്തില്‍ മാറ്റം പ്രകടമായതോടെ അധ്യാപകര്‍ കാര്യം തിരക്കിയെങ്കിലും കുട്ടി ഒന്നും തുറന്നു പറഞ്ഞിരുന്നില്ല. തുടര്‍ന്ന് കൗണ്‍സലിംഗിന് വിധേയമാക്കിയപ്പോഴാണ് കുട്ടി പീഡനവിവരം പുറത്തു പറയുന്നത്. ട്യൂഷന്‍ ടീച്ചര്‍ മദ്യം നല്‍കി ഉപദ്രവിച്ചെന്നായിരുന്നു കുട്ടി വെളിപ്പെടുത്തിയത്.

കൗണ്‍സിലര്‍ അധ്യാപകരെ വിവരമറിയിച്ചതിന് പിന്നാലെ ഇവര്‍ ശിശുക്ഷേമ സമിതിയില്‍ ഇക്കാര്യം അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ ശിശുക്ഷേമ സമിതി അംഗങ്ങള്‍ വിവരങ്ങള്‍ തൃശൂര്‍ മണ്ണുത്തി പൊലീസിന് കൈമാറുകയായിരുന്നു. പതിനാറുകാരനെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കുകയും രഹസ്യമൊഴി രേഖപ്പെടുത്തുകയും ചെയ്തതിന് പിന്നാലെ ടീച്ചറെ കസ്റ്റഡിയില്‍ എടുത്ത് അറസ്റ്റു ചെയ്യുകയായിരുന്നു.

ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിയുന്ന അധ്യാപിക കൊവിഡ് കാലത്താണ് ട്യൂഷന്‍ ആരംഭിച്ചത്. മുമ്പ് ഫിറ്റ്‌നെസ് സെൻ്റെറില്‍ പരിശീലകയായും ജോലി നോക്കിയിട്ടുണ്ട്. പോക്‌സോ നിയമ പ്രകാരമാണ് അധ്യാപികയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അതിനാല്‍ തന്നെ പ്രതിയുടെ പേരും മറ്റ് വിവരങ്ങളും വെളിപ്പെടുത്തരുത് എന്നാണ് ചട്ടം.

0Shares

Leave a Reply

Your email address will not be published. Required fields are marked *