Categories
മുന്നോട്ടെടുത്ത കാറിനടിയില്‍ കുടുങ്ങി ഒന്നര വയസുകാരന് മരിച്ചു; കുട്ടി കാറിനടുത്തേക്ക് ഓടി വരുമ്പോഴാണ് അപകടം
കുട്ടിയെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് എത്തിക്കുകയുമായിരുന്നു
Trending News





ഉപ്പള / കാസർകോട്: പിതൃസഹോദരന് കാര്‍ മുന്നോട്ട് എടുക്കുന്നതിനിടെ കാറിനടിയില്‍ കുടുങ്ങി ഒന്നര വയസുകാരന് മരിച്ചു. സോങ്കാല്‍ കൊഡങ്ക റോഡിലെ നിസാറിൻ്റെയും തസ്രീഫയുടേയും മകന് മാഷിതുല് ജിഷാന്‍ ആണ് മരിച്ചത്.
Also Read
ഞായറാഴ്ച രാത്രി ഉപ്പളയിലേക്ക് പോകാനായി വീട്ടുകാര്‍ കാര്‍ എടുക്കുന്നതിനിടെ ആണ് അപകടമുണ്ടായത്.

പിതൃസഹോദരന് കാറുമായി ഗേറ്റ് കടന്നുവരുന്നത് കണ്ട് ജിഷാന്‍ കാറിനടുത്തേക്ക് ഓടി വരുന്നതിനിടെ കാറിൻ്റെ മുന്‍ ഭാഗത്ത് കുടുങ്ങുകയായിരുന്നു.
കുട്ടിയുടെ നിലവിളി കേട്ട് പരിസരവാസികളും ബന്ധുക്കളും എത്തുകയും ഉടന്‍ തന്നെ കുട്ടിയെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് എത്തിക്കുകയുമായിരുന്നു. അപ്പോഴേക്കും മരണപ്പെട്ടിരുന്നു, ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്