Categories
മംഗളൂരുവിൽ വാഹന അപകടത്തിൽ കാസർകോട് സ്വദേശി മരിച്ചു; ഗുരുതര പരിക്കുകളോടെ ഭാര്യ ആശുപത്രിയിൽ
ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല
Trending News


മംഗളുരു / കാസർകോട്: ജോലിക്ക് പോയ ഭാര്യയെയും കൂട്ടി ബൈക്കിൽ വീട്ടിലേക്ക് പോകുകയായിരുന്ന മുള്ളേരിയ സ്വദേശി മംഗളൂരുവിൽ ടെമ്പോ ഓട്ടോറിക്ഷ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചു. ഒപ്പം യാത്ര ചെയ്യുകയായിരുന്ന ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു. ചർളടുക്ക, മീനാഡിപള്ളത്തിന് സമീപത്തെ റിട്ടയേർഡ് അധ്യാപകരായ നാരായണ -സുശീല ദമ്പതികളുടെ മകൻ ശശികിരൺ (42) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഭാര്യ പ്രിയദർശിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Also Read

സ്വകാര്യ കമ്പനിയിൽ ഡ്രൈവറായ ശശികിരൺ കുടുംബ സമേതം വര്ഷങ്ങളായി മംഗളുരുവിലാണ് താമസം. അദ്ദേഹത്തിൻ്റെ ഭാര്യ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ്. ഭാര്യയെ ജോലിസ്ഥലത്ത് നിന്നും കൂട്ടി വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ വെള്ളിയാഴ്‌ച വൈകുന്നേരം ആറുമണിയോടെയാണ് മംഗളുരുവിലാണ് അപകടം ഉണ്ടായത്. ഇരുവരെയും അപകട ശേഷം ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. വിദ്യാർത്ഥിനിയായ രക്ഷയാണ് ഏക മകൾ.

Sorry, there was a YouTube error.