Categories
ബംഗളൂരുവില്‍ ബൈക്ക് അപകടം; തളങ്കര തെരുവത്ത് സ്വദേശി മരിച്ചു, യുവാവിൻ്റെ മരണത്തിൽ ഒരു നാട് ദുഖത്തിലായി
മറിഞ്ഞതോടെ മജാസ് തലയിടിച്ച് റോഡിലേക്ക് വീഴുകയായിരുന്നു.
Trending News





കാസര്‍കോട്: ബംഗളൂരുവില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് മരിച്ച കാസര്‍കോട് തെരുവത്ത് സ്വദേശിയായ യുവാവിൻ്റെ മൃതദേഹം വ്യാഴാഴ്ച രാത്രിയോടെ നാട്ടിലെത്തിക്കും. കാസര്‍കോട് തെരുവത്തെ മുസദ്ദിക്ക് മടിക്കേരിയുടെയും സാക്കിറയുടെയും മകന് വി.എം മജാസ് (34) ആണ് മരിച്ചത്.
Also Read
ബുധനാഴ്ച ബംഗളൂരു സില്‍ക്ക് ബോര്‍ഡ് മേല്‍പ്പാലത്തിലുണ്ടായ ബൈക്ക് അപകടത്തിലാണ് മജാസ് മരിച്ചത്. മജാസ് മടിവാളയില്‍ നിന്ന് ബൊമ്മനഹള്ളിയിലെ താമസസ്ഥലത്തേക്ക് പോകുകയായിരുന്നു.

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞതോടെ മജാസ് തലയിടിച്ച് റോഡിലേക്ക് വീഴുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ മജാസിനെ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന് രക്ഷിക്കാനായില്ല. രാത്രിയോടെ മാലിക് ദീനാര്‍ വലിയ ജുമാ അത്ത് പള്ളി അങ്കണത്തില്‍ മൃതദേഹം ഖബറടക്കും. ബംഗളൂരു ഐ.ടി കമ്പനിയില്‍ ജീവനക്കാരൻ ആയിരുന്നു മജാസ്. മുംതാസ് ഭാര്യയാണ്. ഇജാസ്. സഫ്രിന്‍ സഹോദരങ്ങളാണ്.


ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്