Categories
Kerala news

വടക്കുനോക്കി യന്ത്രം സിനിമയില്‍ മാമൂക്കോയ ഇന്നസെന്റിനെ ചെയ്‌തപോലെ ചെയ്യണം; സ്ത്രീധനം നമ്മുടെ അന്തസിന് ചേര്‍ന്നതല്ലെന്ന് സ്‌പീക്കർ എ.എന്‍ ഷംസീര്‍

ലഹരി മാഫിയ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു.ദുരഭിമാനം കൊണ്ട് രക്ഷിതാക്കള്‍ പലതും പറയുന്നില്ല.

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ അട്ടിമറിക്കാന്‍ ശ്രമമെന്ന് സ്‌പീക്കര്‍ എ എന്‍ ഷംസീര്‍. വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും അപമാനിക്കുന്നു. പേര് എഴുതാന്‍ അറിയാത്ത ആരും ഇവിടെയില്ല.അടച്ചിട്ട മുറിയില്‍ നടന്ന ചര്‍ച്ച ചോര്‍ത്തിയത് ശരിയല്ല. അനാവശ്യ വിവാദം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു. സംസ്ഥാനത്തെ സ്‌കൂളുകളില്‍ ലഹരി ഉപയോഗം കൂടുന്നുവെന്നും ഷംസീര്‍ വ്യക്തമാക്കി

സ്‌കൂളുകള്‍ കേന്ദ്രീകരിച്ച്‌ ലഹരി മാഫിയ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു.ദുരഭിമാനം കൊണ്ട് രക്ഷിതാക്കള്‍ പലതും പറയുന്നില്ല.

കുട്ടികള്‍ ലഹരിക്ക് അടിമപ്പെടുന്നു. സ്ത്രീധനം നമ്മുടെ അന്തസിന് ചേര്‍ന്നതല്ല. വിവാഹത്തിന് കാശ് ചോദിക്കുന്നത് കേരള സമൂഹത്തിന് യോജിച്ചതല്ലെന്നും ഷംസീര്‍ പറഞ്ഞു.

ആണ്‍കുട്ടികള്‍ വാങ്ങില്ലെന്നും, പെണ്‍കുട്ടികള്‍ കൊടുക്കില്ലെന്നും തീരുമാനിക്കണം. ഇനി ആരെങ്കിലും ചോദിച്ചു വന്നാല്‍ വടക്കുനോക്കിയന്ത്രം സിനിമയില്‍ മാമൂക്കോയ ഇന്നസെന്റിനെ ചെയ്‌തപോലെ ചെയ്യണം. ചോദിച്ചവനെ മാറ്റി നിര്‍ത്തി അത് ചെയ്യണം. കൂടുതല്‍ പറയണ്ടല്ലോയെന്നും സ്‌പീക്കര്‍ വ്യക്തമാക്കി.

0Shares

Leave a Reply

Your email address will not be published. Required fields are marked *