Categories
Kerala news

എ.കെ. ശശീന്ദ്രന് റെക്കോർഡ്

തിരുവനന്തപുരം: ഏറ്റവും കൂടുതൽ കാലം തുടർച്ചയായി മന്ത്രിപദവിയിലിരുന്നതിൻ്റെ റെക്കോർഡ് നേട്ടം കൈവരിച്ച് എ.കെ ശശീന്ദ്രൻ. കേരളത്തിൽ മുഖ്യമന്ത്രി ഒഴികെയുള്ള കണക്കാണിത്. പിണറായി വിജയൻ്റെ രണ്ടു മന്ത്രിസഭകളിലായി ശശീന്ദ്രൻ തുടർച്ചയായി 2365 ദിവസമായി മന്ത്രിസ്ഥാനം തുടരുന്നത്. പാർട്ടിയും ഇടതുമുന്നണിയുമാണ് മന്ത്രി പദത്തിൽ നീണ്ട നാൾ തുടരാൻ അവസരം ഒരുക്കിയതെന്ന് എ കെ ശശീന്ദ്രൻ പറഞ്ഞു.

2018 ഫെബ്രുവരി 1 മുതൽ ശശീന്ദ്രൻ തുടർച്ചയായി മന്ത്രിയാണ്. ഇടവേളയില്ലാതെ ഇടയ്ക്ക് ഒരു സത്യപ്രതിജ്ഞ (2021 മേയ് 20) ഉണ്ടായെന്നു മാത്രം. നേരത്തേ ഒന്നാം പിണറായി മന്ത്രിസഭയിൽ ശശീന്ദ്രൻ 306 ദിവസം (2016 മേയ് 25 – 2017 മാർച്ച് 27) മന്ത്രിയായിരുന്നു. ഒരു മന്ത്രിസഭയിൽനിന്നു രാജിവച്ച് അതേ മന്ത്രിസഭയിൽത്തന്നെ തിരിച്ചെത്തിയ 7 പേരിൽ ഒരാൾ കൂടിയാണ് ശശീന്ദ്രൻ.

0Shares

Leave a Reply

Your email address will not be published. Required fields are marked *