Categories
Kerala news

തിരുവോണത്തെ വരവേൽക്കുകയാണ് കേരളം; വിശ്വമാനവികതാ സന്ദേശം പകരുന്ന സമത്വത്തിൻ്റെ മഹത്തായ ആഘോഷം; ഏവർകും ചാനൽ ആർ ബിയുടെ ഓണാശംസകൾ

മാനുഷരെല്ലാം ഒന്നുപോലെ എന്ന വിശ്വമാനവികതാ സന്ദേശം പകരുന്ന സമത്വത്തിൻ്റെ മഹത്തായ ആഘോഷം. ഉള്ളവൻ ഇല്ലാത്തവർക് കൊടുത്തും കഷ്ടപ്പെടുന്നവന് താങ്ങായി നിന്നും ഈ ആഘോഷത്തെ നമുക്ക് അതിൻ്റെ പൂർണതയിലെത്തിക്കാം. വെള്ളിത്താലവുമേന്തി നിൽക്കുന്ന നെയ്യാമ്പലുകളുമായി തിരുവോണത്തെ വരവേൽക്കുകയാണ് കേരളം. പ്രകൃതിയൊരുക്കിയ സ്വീകരണപ്പന്തലിലൂടെയാണ് മാവേലി മന്നൻ്റെ വരവ്.

പൂക്കളവും പൂവിളികളുമായി തിരുവോണത്തെ വരവേറ്റു കഴിഞ്ഞാൽപ്പിന്നെ ഓണസദ്യയാണ്. ‘ഉണ്ടറിയണം ഓണം’ എന്നാണ് പറയാറ്. കൈക്കൊട്ടിക്കളിയും ഓണപ്പാട്ടുകളും ഓണത്തല്ലും വടംവലിയുമൊക്കെയായി ഓണാഘോഷങ്ങൾ തുടരും. മതജാതി വേർതിരിവുകൾക്കപ്പുറം ഒരുമയുടെ സന്ദേശമാണ് മനുഷ്യസ്നേഹത്തിൽ അധിഷ്ഠിതമായ ഈ ആഘോഷം മുന്നോട്ടുവയ്ക്കുന്നത്. ഏവർകും ചാനൽ ആർ.ബിയുടെ തിരുവോണാശംസകൾ.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest