Categories
education local news

സമഗ്ര ശിക്ഷാ കേരള പദ്ധതി: കുട്ടമത്ത് സ്‌കൂളില്‍ ഫലവൃക്ഷത്തോട്ടം ഒരുങ്ങുന്നു

ജലസേചനം ആവശ്യമില്ലാത്ത ചെടിയിനങ്ങളായ സപ്പോട്ട, അമ്പഴം, സ്‌ട്രോബെറി പേര, ശീമനെല്ലി, അരിനെല്ലി എന്നിവയാണ് പ്രധാന ചെടികള്‍.

കാസര്‍കോട്: കുട്ടമത്ത് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ പാറപ്രദേശങ്ങളില്‍ ഫലവൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തുന്ന പദ്ധതിയ്ക്ക് തുടക്കമായി. സമഗ്രശിക്ഷാ കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഫലവൃക്ഷ തൈകള്‍ നട്ടത്. ജലസേചനം ആവശ്യമില്ലാത്ത ചെടിയിനങ്ങളായ സപ്പോട്ട, അമ്പഴം, സ്‌ട്രോബെറി പേര, ശീമനെല്ലി, അരിനെല്ലി എന്നിവയാണ് പ്രധാന ചെടികള്‍.

പരിപാടി ഹരിത കേരളം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എം.പി സുബ്രഹ്‌മണ്യന്‍ മരച്ചെടികള്‍ നട്ട് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം.രാജന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ടി.സുമതി സ്വാഗതം പറഞ്ഞു. പ്രധാനാധ്യാപകന്‍ കെ.ജയചന്ദ്രന്‍ പദ്ധതി വിശദീകരണം നടത്തി.

എസ്. എം. സി ചെയര്‍മാന്‍ വയലില്‍ രാഘവന്‍, സീനിയര്‍ അസിസ്റ്റന്റ് കെ.കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. മുന്‍ പ്രധാനാധ്യാപകരായ രാഘവന്‍.ടി.വി, ദേവരാജന്‍.പി.വി, ടി.ജനാര്‍ദ്ദനന്‍, പി.രാമപ്പ എന്നിവര്‍ മരത്തൈ നട്ട് പരിപാടിയില്‍ പങ്കാളികളായി. പ്രോഗ്രാം കണ്‍വീനര്‍ എം.യോഗേഷ് നന്ദി പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *