Categories
local news news

ബഹുസ്വര ഇന്ത്യക്കായ്, ദുര്‍ഭരണങ്ങള്‍ക്ക് എതിരെ; എസ്.ടി.യു സമരസന്ദേശ യാത്രക്ക് കാസർകോട് ഉജ്ജ്വല തുടക്കം

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സമര സന്ദേശ യാത്ര ഉദ്ഘാടനം ചെയ്‌തു

കാസര്‍കോട്: ബഹുസ്വര ഇന്ത്യക്കായ്, ദുര്‍ഭരണങ്ങള്‍ക്കെതിരെ എന്ന പ്രമേയമുയര്‍ത്തി സ്വതന്ത്ര തൊഴിലാളി യൂനിയന്‍ (എസ്.ടി.യു) സംസ്ഥാന പ്രസിഡണ്ട് അഡ്വ.എം.റഹ്‌മത്തുള്ള ക്യാപ്റ്റനും ജനറല്‍ സെക്രട്ടറി യു.പോക്കര്‍ വൈസ്. ക്യാപ്റ്റനും ട്രഷറര്‍ കെ.പി മുഹമ്മദ് അഷ്‌റഫ് ഡയരക്ടറുമായ സമര സന്ദേശ യാത്രക്ക് കാസര്‍കോട്ട് ഉജ്ജ്വ തുടക്കം.

കേന്ദ്ര- കേരള സര്‍ക്കാരുകളുടെ ജനവിരുദ്ധ തൊഴിലാളി ദ്രോഹ നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തികൊണ്ട് സംസ്ഥാനത്തെ പതിനാല് ജില്ലകളിലും പര്യടനം നടത്തി യാത്ര നവംബര്‍ രണ്ടിന് തൊഴിലാളി പ്രകടനത്തോടെ തിരുവനന്തപുരത്ത് സമാപിക്കും. എസ്.ടി.യു സംസ്ഥാന ഭാരവാഹികളായ ഉമ്മര്‍ ഒട്ടുമ്മല്‍, കല്ലടി അബൂബക്കര്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ വല്ലാഞ്ചിറ അബ്ദുള്‍ മജീദ്, എന്‍.കെ.സി ബഷീര്‍, അഷ്‌റഫ് എടനീര്‍ എന്നിവര്‍ യാത്രയിലെ സ്ഥിരാംഗങ്ങളും ജുനൈദ് പരവക്കല്‍, സുബൈര്‍ നാലകത്ത്, അനീസ് എം.കെ.സി എന്നിവര്‍ ഒഫിഷ്യല്‍സുകളുമാണ്.

കാസര്‍കോട് തായലങ്ങാടിയില്‍ മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സമര സന്ദേശ യാത്ര ഉദ്ഘാടനം ചെയ്‌തു. എസ്.ടി.യു ദേശീയ വൈസ് പ്രസിഡണ്ടും സ്വാഗത സംഘം ചെയര്‍മാനുമായ എ.അബ്ദുല്‍ റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ.സലാം, സംസ്ഥാന ട്രഷറര്‍ സി.ടി. അഹമ്മദലി, എസ്.ടി.യു ദേശീയ പ്രസിഡണ്ട് അഹമ്മദ് കുട്ടി ഉണ്ണിക്കുളം, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എന്‍.എ. നെല്ലിക്കന്ന് എം.എല്‍.എ, വി.കെ.പി.ഹമീദലി, ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി, ട്രഷറര്‍ പി.എം. മുനീര്‍ ഹാജി, എ.കെ.എം. അഷ്‌റഫ് എം.എല്‍.എ, ഹരിത സംസ്ഥാന ചെയര്‍പേഴ്‌സണ്‍ ഷഹീദ റാഷിദ്, വനിത ലീഗ് സംസ്ഥാന ട്രഷറര്‍ പി.പി നസീമ ടീച്ചര്‍, എസ്.ടി.യു ദേശീയ ഭാരവാഹികളായ എന്‍.എ കരീം, അഡ്വ. പി.എം ഹനീഫ, വി.എ.കെ തങ്ങള്‍, ആതവനാട് മുഹമ്മദ് കുട്ടി, സംസ്ഥാന സെക്രട്ടറി ശരീഫ് കൊടവഞ്ചി, ജില്ലാ പ്രസിഡണ്ട് എ. അഹ്‌മദ് ഹാജി, ജനറല്‍ സെക്രട്ടറി മുത്തലിബ് പാറക്കെട്ട്, ട്രഷറര്‍ മുംതാസ് സമീറ എന്നിവർ പ്രസംഗിച്ചു.

കെ.ഇ.എ ബക്കര്‍, എ.എം കടവത്ത്, എം.അബ്ബാസ്, അബ്ദുല്ലകുഞ്ഞി ചെര്‍ക്കള, ഹാരിസ് ചൂരി, അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, അഡ്വ.വി.എം മുനീര്‍, സി.മുഹമ്മദ് കുഞ്ഞി, എ.പി ഉമ്മര്‍, ഇ.കെ കുഞ്ഞാലി, മന്‍സൂര്‍ കുഞ്ഞിപ്പു, നാസര്‍ കൊമ്പത്ത്, ലുഖ്മാന്‍ അരീക്കോട്, സാഹിന സലീം, ബീഫാത്തിമ ഇബ്രാഹിം, കെ.പി ഉമ്മര്‍, മാഹിന്‍ കേളോട്ട്, കല്ലട്ര അബ്ദുല്‍ല്‍ ഖാദര്‍, ടി.എം ഇഖ്ബാല്‍, കെ.ബി മുഹമ്മദ് കുഞ്ഞി, കെ.എം ബഷീര്‍, ഹമീദ് ബെദിര, സി.എ അബ്ദുല്ലക്കുഞ്ഞി, ഇബ്രാഹിം പാലാട്ട്, എം.എ മക്കാര്‍ മാസ്റ്റര്‍, കുഞ്ഞഹമ്മദ് കല്ലൂരാവി, മാഹിന്‍ മുണ്ടക്കൈ, ഉമ്മര്‍ അപ്പോളോ, ലത്തീഫ് പാണലം, ടി.പി അനീസ്, എല്‍.കെ ഇബ്രാഹിം തുടങ്ങിയവര്‍ നേതൃത്വം നൽകി.

യാത്ര നായകന്‍ അഡ്വ. എം റഹ്‌മത്തുള്ള നന്ദി പറഞ്ഞു. ഇസ്രായേല്‍ നരനായാട്ടില്‍ പീഡനം അനുഭവിക്കുന്ന ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഡ്യം പ്രകടിച്ച് പരിപാടിയില്‍ പ്ലകാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest