Categories
national news

പ്രായപൂര്‍ത്തിയാകാത്ത 15കാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കി; ഗർഭിണിയെന്ന വിവരം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അറിയുന്നത് പ്രസവിച്ച ശേഷം മാത്രം

രമേഷ് താക്കൂര്‍ എന്ന വ്യക്തിയുമായി ഇന്‍സ്റ്റാഗ്രാമില്‍ പരിചയപ്പെട്ടു. താക്കൂറിന് ഇന്‍സ്റ്റാഗ്രാമില്‍ ‘അകേല’ എന്ന പേരില്‍ ഒരു വ്യാജ ഐ.ഡി ഉണ്ടായിരുന്നു.

മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ പ്രായപൂര്‍ത്തിയാകാത്ത 15കാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. കുട്ടി പ്രസവിച്ച ശേഷം മാത്രമാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിവരം അറിയുന്നത്. തുടര്‍ന്ന് നാഗ്പൂരിലെ അംബജാരി പോലീസ് സ്റ്റേഷനിലെത്തി ബന്ധുക്കള്‍ പരാതി നല്‍കി.

നിലവില്‍ അജ്ഞാതരായ പ്രതികള്‍ക്കെതിരെ ബലാത്സംഗത്തിനും പോക്സോ പ്രകാരവും പോലീസ് കേസെടുത്തിട്ടുണ്ട്. 15 വയസ്സുള്ള പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഇന്‍സ്റ്റാഗ്രാമില്‍ വളരെ സജീവമായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഇതിനിടയില്‍ രമേഷ് താക്കൂര്‍ എന്ന വ്യക്തിയുമായി ഇന്‍സ്റ്റാഗ്രാമില്‍ പരിചയപ്പെട്ടു. താക്കൂറിന് ഇന്‍സ്റ്റാഗ്രാമില്‍ ‘അകേല’ എന്ന പേരില്‍ ഒരു വ്യാജ ഐ.ഡി ഉണ്ടായിരുന്നു. ഇരുവരും തമ്മില്‍ ചാറ്റ് ചെയ്യാറുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിയുടെ അറിവില്ലായ്മ മുതലെടുത്ത് നാഗ്പൂരിലെ സിവില്‍ ലൈനിലെ കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി രമേഷ് താക്കൂര്‍ ബലമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും പിന്നീട് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് പരാതി. ഇതിനിടെ പെണ്‍കുട്ടി ഗര്‍ഭിണിയായെങ്കിലും ഇക്കാര്യം അറിഞ്ഞിരുന്നില്ല. കാര്യം മനസ്സിലായപ്പോഴേക്കും ഏറെ വൈകിയിരുന്നുവെന്നും ഭയം കാരണം വീട്ടുകാരോട് ഇക്കാര്യം പറഞ്ഞില്ലെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി.

ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ദിവസങ്ങളോളം പെണ്‍കുട്ടി സ്‌കൂളില്‍ പോകാതെ അവധിയെടുത്തിരുന്നു. തുടര്‍ന്ന് കഴിഞ്ഞ 3ന് വീട്ടില്‍ തനിച്ചായിരുന്നപ്പോളാണ് പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയത്. സംഭവമറിഞ്ഞ ബന്ധുക്കള്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് പെണ്‍കുട്ടി സംഭവം മുഴുവന്‍ വെളിപ്പെടുത്തിയത്. പ്രതിക്കെതിരെ ബലാത്സംഗത്തിനും പോക്സോ പ്രകാരവും പോലീസ് കേസെടുത്ത് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *