Categories
ഡോവിഡ് കണികണ്ടത് പെരുമ്പാമ്പിനെ ; ‘ഒപ്പോസ’ത്തെ വിഴുങ്ങുന്ന പെരുമ്പാമ്പിനെ !
Trending News




Also Read
ക്യൂന്‍സ്ലന്‍ഡ്: ഒരു ദിവസം രാവിലെ കിടപ്പുമുറിയുടെ ജനാല തുറന്നു നോക്കുമ്പോള്‍ ഒരു കൂറ്റന്‍ പെരുമ്പാമ്പിനെ കണ്ടാല്‍ എങ്ങനെയുണ്ടാകും? ആരും ഞെട്ടുമെന്ന കാര്യത്തില്‍ സംശയമില്ല. ഇങ്ങനെയൊരു സംഭവം നടന്നത് ക്യൂന്‍സ്ലന്‍ഡിലാണ്. വെറും പെരുമ്പാമ്പല്ല. ഒരു കൂറ്റന്‍ പെരുമ്പാമ്പ് മരത്തില്‍ തൂങ്ങിയാടി ഇരയെ വിഴുങ്ങുന്ന കാഴ്ചയാണ് രാവിലെ ജനാല തുറന്നപ്പോള്‍ ഡേവിഡ് റൈനോള്‍ഡ് കണ്ടത്.

ഓസ്‌ട്രേലിയയ്ക്കു പുറത്ത് കാണപ്പെടുന്ന ഒരേയൊരിനം സഞ്ചിമൃഗമായ ‘ഒപ്പോസ’ത്തെ ജീവനോടെ വിഴുങ്ങുന്നതാണ് ഡേവിഡ് കണ്ടത്. കിടപ്പുമുറിയുടെ തൊട്ടടുത്തുള്ള മരത്തില്‍ തൂങ്ങിക്കിടന്നായിരുന്നു പെരുമ്പാമ്പിന്റെ ഇര വിഴുങ്ങല്‍. ആദ്യം ഈ കാഴ്ച കണ്ട് ഒന്നു ഞെട്ടിയെങ്കിലും വേഗം തന്നെ ഡേവിഡ് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ തുടങ്ങി. ഏകദേശം രണ്ടര മണിക്കൂറോളമെടുത്തു ഇരയെ വിഴുങ്ങാന്‍. മരത്തില്‍ തൂങ്ങിക്കിടന്ന പെരുമ്പാമ്പ് ഇരയുടെ തലഭാഗമാണ് ആദ്യം വിഴുങ്ങാന്‍ തുടങ്ങിയത്. വാലുവരെ അകത്താക്കിയ ശേഷം അരമണിക്കൂറോളം മരത്തില്‍ കിടന്നു വിശ്രമിച്ചു. പിന്നീട് വളരെ സാവധാനം മരത്തില്‍ നിന്ന് ഊര്‍ന്നിറങ്ങി സമീപത്തുള്ള കാട്ടിലേക്കു മടങ്ങി. ഈ പ്രദേശത്ത് പാമ്പുകളെ കാണുന്നത് ഇതാദ്യമായല്ല. എന്നാല്‍ ഇങ്ങനെയൊരു അപൂര്‍വ ദൃശ്യം കാണുന്നത് ആദ്യമായാണെന്ന് ഡേവിഡ് പറഞ്ഞു.

Sorry, there was a YouTube error.