Categories
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
Trending News
കാഞ്ഞങ്ങാട്: രാജ്യത്തിൻ്റെ 78മത് സ്വാതന്ത്രദിന ആഘോഷം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വിവിധ പരിപാടികളോടെ നടത്തി. വയനാട് പ്രകൃതി ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് നടന്ന പരിപാടിയിൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.മണികണ്ഠൻ ഗാന്ധി പ്രതിമയിൽ ഹാരമണിയിക്കുകയും പുഷ്പാർച്ചന നടത്തുകയും ദേശീയ പതാക ഉയർത്തുകയും ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വി.ശ്രീലത അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എ.ദാമോദരൻ,ലക്ഷ്മി തമ്പാൻ, ഷക്കീല ബഷീർ,കെ.വി.രാജേന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.യൂജിൻ സ്വാഗതം പറഞ്ഞു.
Sorry, there was a YouTube error.