Categories
news

75 കോടിയുടെ ക്രിസ്മസ് ട്രീ!

അബുദാബി: ക്രിസ്മസ് കാലത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് ലോകം. ഒപ്പം ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമായി മാറുകയാണ്‌ അബുദാബി എമിറേറ്റ്‌സ് പാലസില്‍ ഒരുക്കിയ പടുകൂറ്റന്‍ ക്രിസ്മസ് ട്രീയും.  43.2 അടി ഉയരത്തില്‍ സ്വര്‍ണ്ണ ഗോളങ്ങളും വജ്രകല്ലുകളും ഉപയോഗിച്ച് ഉണ്ടാക്കിയ ഈ ക്രിസ്മസ് ട്രീ യുടെ നിര്‍മാണ ചെലവ് പതിനൊന്ന് ദശലക്ഷം ഡോളറാണ് (75 കോടി രൂപ).

സ്വര്‍ണ്ണം പൂശിയ ചെറു ഗോളങ്ങളും 181 വ്യത്യസ്തയിനം വൈരകല്ലുകളും ഉപയോഗിച്ചു തയ്യാറാക്കിയ ചെറു നക്ഷത്രങ്ങളും മാലാഖമാരുടെ രൂപങ്ങളും അലങ്കരിച്ചാണ് ട്രീ തയ്യാറാക്കിയിട്ടുള്ളത്. ഹോട്ടലിന്റെ അകത്തളത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ക്രിസ്മസ് ട്രീ കാണാന്‍ സന്ദര്‍ശകരുടെ ഒഴുക്കാണ് സദാസമയവും.

 

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest