Categories
national news trending

‘രാംലല്ലയ്‌ക്ക് നേദിക്കാൻ 7,000 കിലോ​ ഭാരമുള്ള വമ്പൻ ഹൽവ’; തയ്യാറാക്കുന്നത് നാഗ്പ്പൂരിലെ പ്രമുഖ പാചക വിദഗ്‌ധൻ

രാം ഹൽവ ലക്ഷക്കണക്കിന് വരുന്ന ഭക്തർക്ക് ഇത് വിതരണം ചെയ്യും

അയോധ്യ പ്രതിഷ്‌ഠ ദിനത്തിൽ രാംലല്ലയ്‌ക്ക് നേദിക്കാൻ 7,000 കിലോ​ഗ്രാം രാം ഹൽവ. 7000 കിലോ ഭാരമുള്ള വമ്പൻ ഹൽവയാണ് തയ്യാറാക്കുന്നത്. മഹാരാഷ്‌ട്രയിലെ നാഗ്‌പൂർ സ്വദേശിയായ ഷെഫ് വിഷ്‌ണു മനോഹറാണ് ഹൽവ തയ്യാറാക്കുന്നത്. ദേശീയ മാധ്യമമായ എ.എൻ.ഐയാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.

900 കിലോ റവ, 1,000 കിലോഗ്രാം നെയ്യ് ,1,000 കിലോ​ഗ്രാം പഞ്ചസാര, 2,000 ലിറ്റർ പാൽ, 2,500 ലിറ്റർ വെള്ളം, 300 കിലോ ഡ്രൈ ഫ്രൂട്ട്‌സ്, 75 കിലോ ഏലക്കാപ്പൊടി എന്നിവയാണ് 7000 കിലോ ഭാരമുള്ള വമ്പൻ ഹൽവ തയ്യാറാക്കാനായി ഉപയോ​ഗിക്കുന്നത്.

‘കർ സേവ ടു പാക് സേവ’ എന്നാണ് ഈ സംരംഭത്തിന് പേരിട്ടിരിക്കുന്നതെന്ന് വിഷ്‌ണു മോഹൻ പറഞ്ഞു. പ്രാണ പ്രപ്രതിഷ്‌ഠ ​ദിനത്തിൽ രാംലല്ലയ്‌ക്ക് നേദിച്ച ശേഷം രാം ഹൽവ ലക്ഷക്കണക്കിന് വരുന്ന ഭക്തർക്ക് ഇത് വിതരണം ചെയ്യും.

പ്രത്യേകം നിർമിച്ച കടായിലാണ് ഹ​ൽവ തയ്യാറാക്കുന്നത്. 12,000 ലിറ്റർ സംഭരണ ശേഷിയാണ് ഇതിനുള്ളത്. 10X10 അടിയാണ് ഇതിൻ്റെ വലുപ്പം. ഇരമ്പും സ്റ്റീലും ഉപയോ​ഗിച്ചാണ് പാത്രത്തിൻ്റെ നിർമ്മാണം. 12കിലോയുള്ള ചട്ടുകമാണ് ഇളക്കാനായി ഉപയോ​ഗിച്ചത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *