Categories
news

650 കോടി രൂപയുമായി പിടിയിലായ വ്യാപാരി കള്ളപ്പണം വെളുപ്പിച്ചത് 700 അക്കൗണ്ടുകള്‍ വഴി.

അഹമ്മദാബാദ്: നോട്ട് നിരോധനത്തെത്തുടര്‍ന്ന് കള്ളപ്പണം വെളുപ്പിക്കാന്‍ വ്യവസായി ഉപയോഗിച്ചത് 700 ബാങ്ക് അക്കൗണ്ടുകള്‍. കള്ളപ്പണക്കേസില്‍ സൂറത്തില്‍ അറസ്റ്റിലായ കിഷോര്‍ ഭാജിയവാല എന്ന പണമിടപാടുകാരനാണ് പണം നിക്ഷേപിക്കാനും വെളുപ്പിക്കാനുമായി ഇത്രയും അക്കൗണ്ടുകള്‍ ഉപയോഗിച്ചത്. മുപ്പതു വര്‍ഷത്തോളമായി സൂറത്തില്‍ ചായക്കട നടത്തിയിരുന്ന ഇയാള്‍ 10 വര്‍ഷം മുമ്പാണ് പണമിടപാടുകാരനായത്.

10.45 കോടിയുടെ പുതിയ നോട്ടുകള്‍, 10.48 കോടിയുടെ സ്വര്‍ണ്ണക്കട്ടി, 40.92 കോടിയുടെ സ്വര്‍ണ്ണാഭരണങ്ങള്‍, 10.39 കോടിയുടെ വജ്രാഭരണങ്ങള്‍, 7 കോടിയുടെ വെള്ളി ആഭരണങ്ങള്‍ എന്നിവയടങ്ങിയ 650 കോടിയോളം രൂപയുമാണ് ഇയാളുടെ കയ്യില്‍ നിന്നും പോലീസ് കണ്ടെടുത്തത്.

20 ബിനാമി അക്കൗണ്ടുകള്‍ അടക്കം കള്ളപ്പണം വെളുപ്പിക്കാന്‍ മാത്രം ഇയാള്‍ക്ക് 27 ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ട്. എന്നാല്‍ എത്ര പണമാണ് ഇയാള്‍ ഈ അക്കൗണ്ടുകളില്‍ നിക്ഷേപിച്ചതെന്നോ പിന്‍വലിച്ചതെന്നോ ഉള്ള വിവരങ്ങള്‍ തിട്ടപ്പെടുത്താന്‍ സാധിച്ചിട്ടില്ല. സൂറത്ത് കോ-ഓപ്പറോറ്റീവ് ബാങ്ക് സീനിയര്‍ മാനേജര്‍ അടക്കം മറ്റു ജീവനക്കാര്‍ വഴിയാണ് ഇയാള്‍ കള്ളപ്പണം വെളുപ്പിച്ചതെന്ന വിവരവും സിബിഐക്ക് ലഭിച്ചിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest