Categories
business Kerala news

പാചകവാതക വിലയും പൊള്ളും; ഗാർഹിക സിലിണ്ടറിന് 50 രൂപയും വാണിജ്യ സിലിണ്ടറിന് 351 രൂപയും വർധിപ്പിച്ചു, പുതിയ വില പ്രാബല്യത്തിൽ

ജനം വിലക്കയറ്റത്തിൽ പൊറുതിമുട്ടുമെന്ന് ഉറപ്പായി

കൊച്ചി: പാചകവാതക വിലയിൽ വൻ വർധന. ഗാർഹിക സിലിണ്ടറിന് ഒറ്റയടിക്ക് 50 രൂപ കൂടി. പുതിയ ഗാർഹിക സിലിണ്ടറിന് വില 1110 രൂപയായി.

വാണിജ്യ സിലിണ്ടറിന് 351 രൂപ ഒറ്റയടിക്ക് കൂടിയതോടെ ഇനി 2124 രൂപ നൽകണം. നേരത്തെ 1773 രൂപയായിരുന്നു. പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.

ഏപ്രിൽ മാസം മുതൽ ഇന്ധന സെസ് കൂടി പ്രാബല്യത്തിലാകുന്നതോടെ ജനം വിലക്കയറ്റത്തിൽ പൊറുതിമുട്ടുമെന്ന് ഉറപ്പായി.

വിവിധ ജില്ലകളിലെ ഗാർഹിക സിലിണ്ടർ വില

ആലപ്പുഴ- പുതിയ വില- ₹1110, പഴയ വില- ₹1060
എറണാകുളം- പുതിയ വില- ₹1110, പഴയ വില- ₹1060
ഇടുക്കി- പുതിയ വില- ₹1110, പഴയ വില- ₹1060
കണ്ണൂർ- പുതിയ വില- ₹1123, പഴയ വില- ₹1073
കാസർഗോഡ്- പുതിയ വില- ₹1123, പഴയ വില- ₹1073
കൊല്ലം- പുതിയ വില- ₹ 1112, പഴയ വില- ₹ 1062
കോട്ടയം- പുതിയ വില- ₹ 1110, പഴയ വില- ₹ 1060
കോഴിക്കോട്- പുതിയ വില- ₹ 1111.50, പഴയ വില- ₹ 1061.50
മലപ്പുറം- പുതിയ വില- ₹ 1111.50, പഴയ വില- ₹ 1061.50
പാലക്കാട്- പുതിയ വില ₹ 1121.50, പഴയ വില ₹ 1071.50
പത്തനംതിട്ട- പുതിയ വില ₹ 1115, പഴയ വില ₹ 1065
തൃശൂർ- പുതിയ വില ₹ 1115, പഴയ വില ₹ 1065
തിരുവനന്തപുരം- പുതിയ വില ₹ 1112, പഴയ വില ₹ 1062
വയനാട്- പുതിയ വില ₹1116.50, പഴയ വില ₹ 1066.50


(കടപ്പാട്- ഗുഡ് റിട്ടേൺസ്.കോം)

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest