Categories
health local news

മാലിക് ദീനാർ ഗ്ലോബ് മെഡ് ഹെൽത്ത് കെയർ സെന്ററിൻ്റ നാലാമത്തെ യുണിറ്റ്; പാണക്കാട് സയ്യദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു

ക്യാഷ്യാലിറ്റി, ലാബ്, ഫർമസി എന്നീ സൗകര്യങ്ങൾ മാലിക് ദീനാർ ഗ്ലോബ് മെഡ് ഹെൽത്ത് കെയർ സെൻ്ററിൽ ലഭ്യമാണ്.

ബോവിക്കാനം/ കാസർകോട്: മാലിക് ദീനാർ ഗ്ലോബ് മെഡ് ഹെൽത്ത് കെയർ സെന്ററിൻ്റ നാലാമത്തെ യുണിറ്റ് മുളിയാർ പഞ്ചായത്തിലെ ബോവിക്കാനത്ത് പ്രവർത്തനം ആരംഭിച്ചു .(പഴയ പോസ്റ്റ് ഓഫിസിന് മുൻവശം) പാണക്കാട് സയ്യദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടന കർമ്മം നിർവഹിച്ചു . മാലിക് ദീനാർ ഹേസ്പിറ്റൽ ചെയർമാൻ കെ.എസ് ആൻവർ സാദാത്ത് ലാബ് വിഭാഗം ഉദ്ഘാടനം ചെയ്തു.

പ്രമുഖ വ്യവസായി എം.പി ഷാഫി ഹാജി ഖത്തർ , മനേജിംഗ് ഡയറക്ടർ അഷ്റഫ് സൽമാൻ, മുളിയാർ പഞ്ചായത്ത് പ്രസിഡണ്ട് മിനി, സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർ പേർസൻ അനീസ മൻസൂർ, കെ.ബി മുഹമ്മദ് കുഞ്ഞി, ഖാലിദ് ബെള്ളിപ്പാടി, അഷ്റഫ് എടനീർ, മൻസുർ മല്ലത്ത്, എ.ബി കുട്ടിയാനം, ഡോ .ഫൈസൽ ഹനീഫ്, ഡോ . മുഹമ്മദ് ഫിയാസ് ഹുസൈൻ, സി.ബി ആലംമ്പാടി, ശെരിഫ് കൊടവഞ്ചി, അസീസ് കളത്തുർ, എം.എസ് മുഹമ്മദ്, മജിദ് സൽമാൻ, മുഹമ്മദ് കുഞ്ഞി കുട്ടിയാനം, ആബിദ് എ.പി, സാദിഖ് തളങ്കര, മുഹമ്മദ് കുഞ്ഞി ഫ്രീ കുവൈത്ത്, സിദ്ധീഖ് ബോവിക്കാനം, എസ് റഫീഖ് തുടങ്ങി നിരവധിപേർ
സംബന്ധിച്ചു.

ക്യാഷ്യാലിറ്റി, ലാബ്, ഫർമസി എന്നീ സൗകര്യങ്ങൾ മാലിക് ദീനാർ ഗ്ലോബ് മെഡ് ഹെൽത്ത് കെയർ സെൻ്ററിൽ ലഭ്യമാണ്. ക്ലിനിക്കിൻ്റെ പ്രവർത്തി സമയം രാവിലെ 9 മുതൽ രാത്രി 9 മണി വരെയും, ലബേറട്ടറി രാവിലെ 7:30 മുതൽ രാത്രി 8:30 വരെയും ആയിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *