Trending News
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ) അസിസ്റ്റണ്ട് തസ്‌തികയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 13 മുതല്‍ ഒക്ടോബര്‍ നാല് വരെ അപേക്ഷ നല്‍കാം. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് opportunities.rbi.org.in. എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം.
Also Read
രാജ്യമെമ്പാടുമായി 450 ഒഴിവുകളാണ് ഉള്ളത്. പ്രിലിമിനറി, മെയിന്‍ പരീക്ഷകള്‍, ഭാഷാ നൈപുണ്യം അറിയുന്നതിനുള്ള പരീക്ഷ എന്നിവയുള്‍പ്പടെ പല ഘട്ടങ്ങളിൽ ആയിട്ടായിരിക്കും തെരഞ്ഞെടുപ്പ്. പ്രിലിമിനറി പരീക്ഷയില്‍ റീസണിങ് എബിലിറ്റി, ന്യൂമറിക്കല്‍ എബിലിറ്റി, ഇംഗ്ലീഷ് ഭാഷാ വൈദഗ്ധ്യം എന്നിവയാണ് വിലയിരുത്തുക.
അപേക്ഷിക്കേണ്ടത് ഇങ്ങനെ
സ്റ്റെപ് 1: opportunities.rbi.org.in എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ കയറുക.
സ്റ്റെപ് 2: റിക്രൂട്ട്‌മെണ്ട് ഫോര്‍ പോസ്റ്റ് ഓഫ് അസിസ്റ്റണ്ട്- 2023 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സ്റ്റെപ് 3: ഒരു പി.ഡി.എഫ് ഫയല്‍ ഉള്‍പ്പടെ പുതിയതായി ഒരു പേജ് തുറന്നുവരും. ഇതില്‍ അപ്ലൈ ഓണ്‍ലൈന്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
സ്റ്റെപ് 4: ഇതില്‍ രജിസ്റ്റര്‍ ചെയ്യുക. ആപ്ലിക്കേഷന്‍ നമ്പറും ജനന തീയതിയും വെച്ച് ലോഗ് ഇന്‍ ചെയ്യാം.
സ്റ്റെപ് 5: ആവശ്യമായ വിവരങ്ങള്‍ നല്‍കി ഇതിലുള്ള അപേക്ഷ പൂര്‍ണമായും പൂരിപ്പിക്കുക
സ്റ്റെപ് 6: ഫീസ് അടച്ച് അപേക്ഷാ ഫോം സമര്‍പ്പിക്കുക.
പ്രധാനപ്പെട്ട തീയതികള്‍
അപേക്ഷിക്കേണ്ട തീയതികള്‍ – 2023 സെപ്റ്റംബര്‍ 13 മുതല്‍ 2023 ഒക്ടോബര്‍ നാല് വരെ
അപേക്ഷാ ഫീസ് അടക്കേണ്ട തീയതി – 2023 സെപ്റ്റംബര്‍ 13 മുതല്‍ 2023 ഒക്ടോബര്‍ നാലുവരെ
ആര്‍.ബി.ഐ അസിസ്റ്റണ്ട് പരീക്ഷാ തീയതി – 2023 ഒക്ടോബര്‍ 21, 2023 ഒക്ടോബര്‍ 23.
ഓണ്‍ലൈന്‍ മെയിന്‍ പരീക്ഷാ തീയതി – ഡിസംബര്‍ 2 (തീയതിയില്‍ മാറ്റമുണ്ടായേക്കാം.)
ജനറല്‍ കാറ്റഗറി വിഭാഗത്തില്‍ ഉദ്യോഗാര്‍ഥികള്‍ 450 രൂപ ഫീസ് നല്‍കണം. സംവരണ വിഭാഗത്തില്‍ 50 രൂപയാണ് അപേക്ഷാ ഫീസ്. ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെ ബിരുദമാണ് അപേക്ഷാ യോഗ്യത. എസ്.സി, എസ്.ടി, പി.ഡബ്ല്യൂ.ബി.ഡി വിഭാഗത്തിലെ ഉദ്യോഗാര്‍ഥികള്‍ക്ക് ബിരുദത്തില്‍ പാസ് മാര്‍ക്ക് മതി. ഇത് കൂടാതെ, കംപ്യൂട്ടര്‍ പരിജ്ഞാനവും ഉണ്ടായിരിക്കണം.
20 വയസ്സിനും 28 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അപേക്ഷിക്കാനാവുക. 2/09/1995നും 01/09/2023-നും ഇടയില്‍ ജനിച്ചവരായിരിക്കണം അപേക്ഷകര്‍. ഈ രണ്ട് തീയതികളും ഉള്‍പ്പെടെയാണിത്. സര്‍ക്കാര്‍ നിയമപ്രകാരം സംവരണ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പ്രായപരിധിയില്‍ ഇളവ് ലഭിക്കും.
Sorry, there was a YouTube error.