Categories
400 കെ.വി ഉഡുപ്പി – കാസര്‍കോട് വൈദ്യുതി ലൈന്‍; അടിയന്തിര യോഗം വിളിച്ചു ചേര്‍ക്കും
കളക്ടറുടെ അധ്യക്ഷതയില്‍ ജില്ലയിലെ എം.എല്‍.എമാര്‍, പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, കര്‍ഷക പ്രതിനിധികള്‍, കമ്പനി ഉദ്യോഗസ്ഥര്‍ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം
Trending News
കാസർകോട്: 400 കെ.വി ഉഡുപ്പി കാസര്‍കോട് വൈദ്യുതി ലൈന്‍ കടന്നുപോകുന്ന പഞ്ചായത്തുകളിലെ സ്ഥലം ഉടമകള്‍, ജനപ്രതിനിധികള്‍, സര്‍ക്കാര്‍ പ്രതിനിധികള്‍ തുടങ്ങിയവരുള്‍പ്പെടുന്നവരുടെ അടിയന്തിര യോഗം ജനുവരി 28, 29, 30 തീയതികളില്‍ ചേരാന്‍ തീരുമാനിച്ചു. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ജില്ലയിലെ എം.എല്‍.എമാര്‍, പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, കര്‍ഷക പ്രതിനിധികള്‍, കമ്പനി ഉദ്യോഗസ്ഥര്‍ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
Also Read
വൈദ്യുതി ലൈനുമായി ബന്ധപ്പെട്ട എല്ലാവരും യോഗത്തില്‍ പങ്കെടുക്കണം. ജനുവരി 28ന് കുമ്പഡാജെ പഞ്ചായത്തില്‍ ഉച്ചയ്ക്ക് രണ്ടിനും, എന്‍മകജെ പഞ്ചായത്തില്‍ വൈകിട്ട് മൂന്നിനും, കാറഡുക്ക പഞ്ചായത്തില്‍ വൈകിട്ട് നാലിനും യോഗം ചേരും.
ജനുവരി 29ന് കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ ഉച്ചയ്ക്ക് രണ്ടിനും, കോടോം ബേളൂര്‍ പഞ്ചായത്തില്‍ വൈകിട്ട് മൂന്നിനും, ബേഡഡുക്ക പഞ്ചായത്തില്‍ വൈകിട്ട് നാലിനും യോഗം ചേരും. ജനുവരി 30ന് രാവിലെ 11ന് ബെള്ളൂര്‍ പഞ്ചായത്തിലും യോഗം നടക്കും.
Sorry, there was a YouTube error.