Categories
news

369 മില്യന്‍ പൗണ്ട് ചെലവില്‍ ബക്കിങ്ങാം കൊട്ടാരം നവീകരിക്കുന്നു.

 

ലണ്ടന്‍: ബ്രിട്ടീഷ് രാജ്ഞിയുടെ ഔദ്യോഗിക വസതിയായ ബക്കിങ്ങാം കൊട്ടാരം നവീകരിക്കുന്നു. 369 മില്യന്‍ പൗണ്ട് മുടക്കിയാണ് കൊട്ടാരം നവീകരിക്കുന്നത്. കാലപ്പഴക്കത്തിലൂടെയുണ്ടാകുന്ന തീപിടിത്ത സാധ്യത ഇല്ലാതാക്കാനും മറ്റു നാശനഷ്ട്ടങ്ങള്‍ ഒഴിവാക്കാനുമാണ് കൊട്ടാരം പുതുക്കി പണിയുന്നത്.

img

വൈദ്യുതി കേബിളുകളുടെയും ജലവിതരണ പൈപ്പുകളുടെയും മാറ്റം, ബോയിലറുകളുടെയും മറ്റ് ഹീറ്റിങ് സംവിധാനങ്ങളുടെയും നവീകരണം, എയര്‍ കണ്ടീഷനിങ് സംവിധാനങ്ങളുടെ പരിഷ്‌കരണം, മാര്‍ബിളുകളുടെയും ഭിത്തികളുടെയും ഫര്‍ണിച്ചറുകളുടെയം പോളിഷിങ് തുടങ്ങിയവയാണ് പ്രധാനമായും ചെയ്യുന്നത്. 60 വര്‍ഷം മുന്നേയുള്ള സംവിധാനമാണ് കൊട്ടാരത്തില്‍ ഇപ്പോള്‍ നിലവിലുള്ളത്.b-palace-2

നവീകരണപ്രവര്‍ത്തനങ്ങള്‍ കൊട്ടാരത്തിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകിലെന്നാണ് സര്‍ക്കാര്‍ നല്‍കിയ വിശദീകരണം. പ്രധാനമന്ത്രിയും ധനമന്ത്രിയും ഉള്‍പ്പെട്ട റോയല്‍ ട്രസ്റ്റിമാരുടെ യോഗമാണ് കഴിഞ്ഞദിവസം നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്.

buckingham-palace

 

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest