Categories
news

വാര്‍ത്തകളുടെ നേരറിവിന്റെ ദീപ്തമുഖവുമായി channelrb.comന് സാക്ഷാത്കാരം

കേരളപ്പിറവിയൂടെ അറുപതാം വാര്‍ഷികത്തിന്റെ ആഹ്ലാദപൂര്‍ണിമയില്‍ നവമാധ്യമ രംഗത്ത് പുത്തന്‍ ചുവടുവെപ്പുമായി ഞങ്ങളും പങ്കുചേരുന്നു. സാദരം, സാഭിമാനം….
അത്യുത്തര കേരളത്തിന്റെ ഹൃത്തടമായ കാസര്‍കോട്ടു നിന്നും മലയാണ്‍മയുടെ പ്രവിശാല മാധ്യമ ഭൂമികയിലേക്ക് channelrb.com
RB Network ന്റെ പ്രഥമസംരംഭം.

01 02 03

മാറ്റത്തിന്റെ വജ്രത്തിളക്കവുമായി മുന്നോട്ടു കുതിക്കുന്ന നവ കേരളത്തിന് channelrb യുടെ ഹൃദയഭരിതമായ ഭാവുകാശംസകള്‍…..
നാടെമ്പാടുമുള്ള അതിബൃഹത്തായ വായനാ സമൂഹത്തിന്റെ പ്രതീക്ഷയ്ക്കും വിശ്വാസ്യതയ്ക്കും സ്വീകാര്യതയ്ക്കും മങ്ങലേല്‍ക്കാത്ത കാഴ്ച്ചപ്പാടും കര്‍മ്മപഥവുമായിരിക്കും ഞങ്ങളുടെതെന്ന് ഈ സുമുഹൂര്‍ത്തില്‍ സവിനയം സാക്ഷ്യപ്പെടുത്തട്ടെ……
വാര്‍ത്തകളുടെ നേരറിവിലേക്കു മാത്രം നീളുന്ന channelrb യുടെ പ്രതിജ്ഞാപൂര്‍ണമായ പ്രയാണത്തിന് വിശ്വമെമ്പാടുമുളള പ്രബുദ്ധരായ മലയാളി വായനാ സമൂഹത്തിന്റെ അനുഗ്രഹാശിസ്സുകളോടെ സമാരംഭം.

04 05

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest