Trending News
സംസ്ഥാന വഖഫ് ബോർഡ് പിരിച്ചു വിട്ട് സർക്കാർ ഉത്തരവ്; ബി.ജെ.പി പിന്തുണയോടെ അധികാരം പിടിച്ച ആന്ധ്രയിൽ സംഭവിക്കുന്നത്..
മാലിന്യ മുക്തം നവകേരളം ജനകീയ കാമ്പയിൻ; കാസറഗോഡ് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ മെഗാ ശുചീകരണം
ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്നുള്ള മഴക്കെടുതി; 9 മരണം റിപ്പോർട്ട് ചെയ്തു; രക്ഷാപ്രവർത്തനം തുടരുന്നു; ജാഗ്രതയിൽ കേരളവും
ദുബായ്: ദുബായ് പോലീസ് നടത്തിയ മയക്കുമരുന്ന് വേട്ടയില്‍ 111 കിലോ ലഹരി മരുന്നുമായി വിവിധ രാജ്യക്കാരായ 28 പേരെ ആന്റി നര്‍ക്കോട്ടിക് വിഭാഗം അറസ്റ്റ് ചെയ്തു. ഏകദേശം 3.2 കോടി ദിർഹം വില വരുന്ന ലഹരി മരുന്നാണ് മൂന്ന് ലഹരി സംഘങ്ങളില്‍ നിന്നായി പിടിച്ചെടുത്തത്.
Also Read
99 കിലോ കാപ്റ്റണ്‍ ഗുളിക, 9.7 കിലോ ക്രിസ്റ്റല്‍ മെത്, ഹെറോയിന്‍ എന്നിങ്ങനെയുള്ള വിവിധ ലഹരി മരുന്നുകളും, മയക്കുമരുന്ന് ഫില്‍റ്റര്‍ ചെയ്യുന്നതിനും നിര്‍മ്മിക്കുന്നതിനും ഉപയോഗിക്കുന്ന വസ്തുക്കളും ഇവരില്‍ നിന്നും പോലീസ് കണ്ടെടുത്തു.
സാങ്കേതിക പുരോഗതിയുടെ വെളിച്ചത്തില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് ലഹരി മരുന്ന് കച്ചവടത്തിന് വ്യാപകമായി ഉപയോഗിക്കുന്നതിനാല്‍ അജ്ഞാത സ്രോതസുകളില്‍ നിന്ന് സന്ദേശം ലഭിക്കുമ്പോള്‍ ജാഗ്രത പാലിക്കാനും, സംശയാസ്പദമായ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും ദുബായ് പോലീസ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. മയക്കുമരുന്നുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ 901 എന്ന നമ്പറില്‍ വിളിച്ചോ, ദുബായ് പോലീസ് ആപ്പ്, വെബ്സൈറ്റ് എന്നിവ വഴിയോ പൊതുജനങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാവുന്നതാണെന്നും ദുബായ് പോലീസ് അറിയിച്ചു.
Sorry, there was a YouTube error.